കേരളാ സർക്കാരിനെ പ്രകീർത്തിച്ചു മഹാരാഷ്ട്ര ജനപ്രതിനിധി.

0
പ്രളയക്കെടുതിയിൽ ദുരിതത്തിലായ നാടിനെ കയറ്റുവാൻ കേരളാ സർക്കാർ സ്വീകരിച്ച നടപടികളെ ശ്ലാഘിച്ചു കൊണ്ടാണ് അംബർനാഥ് എം എൽ എ ഡോ.ബാലാജി കിനിക്കർ സംസാരിച്ചു തുടങ്ങിയത്.

കേരളാ സർക്കാരിന്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഏർപ്പെടുത്തിയ സംവിധാനങ്ങളും, ഭക്ഷണ സൗകര്യങ്ങളും അഭിനന്ദനീയമാണെന്ന്  ഡോ.ബാലാജി കിനിക്കർ

പൊതുമരാമത്തു വകുപ്പ് മന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, എം പി മാരായ രാജൻ വിചാരെ, ശ്രീകാന്ത് ഷിൻഡെ തുടങ്ങിയവരടങ്ങുന്ന 61 അംഗ സംഘത്തോടൊപ്പം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു തിരിച്ചെത്തിയ കിനിക്കർ മലയാളികളുടെ ഇച്ഛാശക്തിയെയും അർപ്പണബോധത്തെയും പ്രകീർത്തിച്ചു. കേരളാ സർക്കാരിന്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഏർപ്പെടുത്തിയ സംവിധാനങ്ങളും, ഭക്ഷണ സൗകര്യങ്ങളും അഭിനന്ദനീയമാണെന്ന് ബാലാജി അഭിപ്രായപ്പെട്ടു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയ രാജ്യത്തെ ഇതര സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകാപരമായി അനുഭവപ്പെട്ടെന്നും കിനിക്കർ പറഞ്ഞു.

സ്വർഗ്ഗ തുല്യമായ കുട്ടനാടിൻറെ ഇപ്പോഴത്തെ അവസ്ഥയെ ദുഃഖത്തോടെയാണ് കിനിക്കർ വിവരിച്ചത്.

ഏകദേശം 8 ടൺ വരുന്ന സാധന സമഗ്രഹികളും ഡോക്ടർമാരുമൊരുമിച്ചാണ് ജനപ്രതിനിധികൾ കേരളത്തിലെത്തി വിവിധ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു സഹായങ്ങൾ നൽകിയതെന്ന് മഹാരാഷ്ട്ര എം എൽ എ ബാലാജി കിനിക്കർ പറഞ്ഞു.ഭക്ഷണ സമഗ്രഹികൾ, വസ്ത്രങ്ങൾ, മരുന്നുകൾ കൂടാതെ അമ്പതോളം ഡോക്ടർമാരും സംഘത്തിലുണ്ടായിരുന്നു. പ്രദേശത്തെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്നും കിണിക്കർ അറിയിച്ചു. കേരളം സ്വീകരിച്ച സമയോചിതമായ രക്ഷാ പ്രവർത്തനങ്ങളാണ് വലിയ നാശ നഷ്ടങ്ങളിൽ നിന്നും സംസ്ഥാനത്തെ മുക്തമാക്കാൻ പ്രാപ്തമാക്കിയതെന്നും കിണിക്കർ വ്യക്തമാക്കി .

 

സ്വർഗ്ഗ തുല്യമായ കുട്ടനാടിൻറെ ഇപ്പോഴത്തെ അവസ്ഥയെ ദുഃഖത്തോടെയാണ് കിനിക്കർ വിവരിച്ചത്. പല പ്രാവശ്യം വിനോദ സഞ്ചാരത്തിന്റെ ഭാഗമായി സന്ദർശിച്ചിട്ടുള്ള പ്രദേശങ്ങളെല്ലാം നാശ നഷ്ടം വന്നു പരിതാപകരമായ അവസ്ഥയിലായി കിടക്കുന്നത് കണ്ടപ്പോൾ മനസിന് വല്ലാത്ത വിഷമം തോന്നിയെന്നും ബാലാജി പറഞ്ഞു.
മുംബൈയിലെ മലയാളികളെ കുറിച്ചും ജീവിക്കുന്ന ചുറ്റുപാടുകളോട് അവർ പുലർത്തി വരുന്ന പ്രതിബദ്ധതയെ കുറിച്ചും മതിപ്പോടെയാണ് ഡോ ബാലാജി കിനിക്കർ സംസാരിച്ചത്.
മുംബൈയിൽ നിന്നും പ്രതിനിധി സംഘത്തോടൊപ്പം സാമൂഹിക പ്രവർത്തകരായ  ശ്രീകാന്ത് നായർ, ജയന്ത് നായർ തുടങ്ങിയവരും അനുഗമിച്ചിരുന്നു.


മോഹൻലാലിന്റെ പത്രസമ്മേളനത്തെ പൊളിച്ചടുക്കി സംഗീത ലക്ഷ്മണ.
ദിലീപും പൃഥ്വിയും പൊട്ടന്മാരെന്നും അഭിഭാഷക

മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here