മലയാള ഭാഷ നിവൃത്തി കേടിന്റെയും ഗതികേടിന്റെയും അവസ്ഥയിലേക്ക് മാറികൊണ്ടിരിക്കയാണെന്ന് പ്രശസ്ത കവി പി രാമൻ

മുംബൈയിൽ കാവ്യാലാപന മത്സരത്തിൽ വിധികർത്താവായി എത്തിയതായിരുന്നു മലയാളത്തിന്റെ പ്രിയ കവി.

0
മലയാള ഭാഷ കേരളത്തിൽ നിവൃത്തികേടിന്റെയും ഗതികേടിന്റെയും വഴിയിലേക്ക് മാറികൊണ്ടിരിക്കയാണെന്നു എഴുത്തുകാരനും കവിയുമായ പി.രാമൻ അഭിപ്രായപ്പെട്ടു . മുംബൈയിൽ കാവ്യാലാപന മത്സരത്തിൽ വിധികർത്താവായി എത്തിയതായിരുന്നു മലയാളത്തിന്റെ പ്രിയ കവി.
കേരളത്തിലെ കുട്ടികൾക്ക് മലയാളഭാഷയിൽ ജീവിക്കാൻ കഴിയുന്നില്ലന്നും എന്നാൽ മറുനാട്ടിലെ മലയാളി കുട്ടികൾ ഇതിന് വിപരീതമായി മലയാള ഭാഷയെയും സംസ്കാരത്തെയും ഉൾക്കൊണ്ട് കാവ്യ പാരമ്പര്യത്തിനായാണ്  ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറുനാട്ടിലെ മലയാളികൾ മലയാള ഭാഷയെ സാംസ്കാരികമായ അതിജീവനത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഴയതും പുതിയതുമായ കവികളുടെ കവിതകൾ വീണ്ടെടുക്കുവാനുള്ള വേദി കൂടിയായി ആംചി മുംബൈ സംഘടിപ്പിച്ച കാവ്യാലാപന മത്സരമെന്നും അദ്ദേഹം വിലയിരുത്തി.

മറുനാട്ടിലെ മലയാളികൾ മലയാള ഭാഷയെ സാംസ്കാരികമായ അതിജീവനത്തിന്റെ ഭാഗമായാണ് കാണുന്നതെന്നു പി രാമൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരിൽ ഒരാളാണ് പി. രാമൻ.
മലയാള ഭാഷയുമായി നിരന്തരം ബന്ധമില്ലാത്ത മത്സരാർത്ഥികളുടെ പ്രകടനം വിസ്മയിപിച്ചുവെന്നാണ് മയിൽ‌പീലി കാവ്യാലാപന മത്സരത്തെ വിലയിരുത്തി ബാബു മണ്ടൂർ പറഞ്ഞത്. മയിൽ‌പീലി മത്സരവേദിയിൽ മറ്റൊരു വിധികർത്താവായിരുന്നു കാവ്യാലാപന രംഗത്തു ശ്രദ്ധേയനായ ബാബു മണ്ടൂർ .
ഭാഷയെ സ്നേഹിക്കുവാനുള്ള അവസരമൊരുക്കിയ മയിൽപ്പീലിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും ബാബു മണ്ടൂർ പങ്കു വച്ചു. കാവ്യാ സംസ്കാരത്തെ നില നിർത്താൻ ഇത്തരം പരിപാടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാട്ടിലെ കുട്ടികൾ പങ്കെടുക്കുന്ന കാവ്യാലാപന മത്സരത്തെ കുറിച്ച് ഉൽകണ്ഠയുണ്ടായിരുന്നുവെന്ന് രാജീവ് കാറൽമണ്ണ പറഞ്ഞു. മികച്ച തയ്യറെടുപ്പുകളോടെ വന്ന മത്സരാർത്ഥികളുടെ പ്രകടനം അതിശയിപ്പിച്ചുവെന്നും രാജീവ് പറഞ്ഞു.
മൂന്നു ഘട്ടങ്ങളിലായി നടന്ന കാവ്യാലാപന മത്സരത്തിൽ മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 18 മത്സരാർഥികളാണ് മാറ്റുരച്ചത്. മയിൽപ്പീലിയുടെ രണ്ടാം ഘട്ട മത്സരത്തിൽ ഇഷ്ട കവിതകൾ ആലപിച്ചാണ് മത്സരാർത്ഥികൾ മാറ്റുരച്ചത്. ഈ റൗണ്ടിന്റെ പ്രക്ഷേപണം കൈരളി ടി വി യിൽ ഈ ആഴ്ച മുതൽ ആരംഭിക്കും

This Sunday @ 7.30 am in KAIRALI TV


മയിൽ‌പീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here