സംഗീതത്തെ ആഘോഷമാക്കാൻ വീണ്ടും ഗോൾഡൻ വോയ്‌സ് ഒരുങ്ങുന്നു

ഗോൾഡൻ വോയ്‌സ് സംഗീത മത്സരത്തിലേക്കുള്ള ഓഡിഷൻ ഒക്ടോബർ 7 ന് ചെമ്പൂരിൽ

1
ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ സീസൺ 2 മത്സരവേദിയിലേക്കുള്ള ഓഡിഷൻ ഒക്ടോബർ 7 ഞയറാഴ്ച്ച രാവിലെ 10 മണി മുതൽ ചെമ്പൂർ ശ്രീനാരായണ കോംപ്ലക്സ് സെമിനാർ ഹാളിൽ വച്ച് നടക്കും. ഇക്കുറി മുംബൈ കൂടാതെ നാസിക്, ഗുജറാത്ത്, പുണെ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകളും പരിഗണിച്ചിട്ടുണ്ട്.
ഇതിനകം ലഭിച്ചിട്ടുള്ള നൂറ്റി പതിനാലോളം അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 50 പേരായിരിക്കും ഓഡിഷൻ റൗണ്ടിൽ പങ്കെടുക്കുക. തിരഞ്ഞെടുത്ത ഗായകരെ ഗോൾഡൻ വോയ്‌സ് വാട്ട്സപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തി മത്സരത്തിനുള്ള ഓൺലൈൻ പരിശീലനങ്ങൾ തുടങ്ങി കഴിഞ്ഞു. ഗോൾഡൻ വോയ്‌സ് ഏകോപനം നിർവഹിക്കുന്ന സത്യന്റെ മേൽനോട്ടത്തിലാണ് ഗായകരെ ടെലിവിഷൻ റിയാലിറ്റി ഷോയിലേക്കായി സജ്ജമാക്കുന്നത്.

വിധികർത്താക്കളായി പ്രഗത്ഭരായ സംഗീതജ്ഞർ; സെലിബ്രിറ്റി ഗസ്റ്റുകളായി പ്രശസ്തരായ സിനിമാ താരങ്ങൾ

വിവിധ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പരിചിതരായ ഗായകരുടെ സാന്നിധ്യവും സംഗീത മത്സരത്തിനായി രൂപം കൊടുത്ത ഓൺലൈൻ ഗ്രൂപ്പിൽ മത്സരാർത്ഥികൾക്ക് സഹായകമാകും. ഇതിനകം പാട്ടുകളും ചർച്ചകളുമായി സജീവമായ ഗോൾഡൻ വോയ്‌സ് വാട്ട്സപ്പ് ഗ്രൂപ്പ് തയ്യാറെടുപ്പുകളുമായി ആദ്യ ഘട്ടത്തിന്റെ ആഘോഷലഹരിയിലാണ്.

Photos courtesy : Goodwin Golden Voice 2016

ഒരു മത്സരമെന്നതിനപ്പുറം മറുനാട്ടിൽ വളർന്ന കുട്ടികൾക്ക് മലയാള ഭാഷയെ അടുത്തറിയാനും ആഘോഷിക്കുവാനുള്ള വേദി കൂടിയാകും ആംചി മുംബൈ വിഭാവനം ചെയ്ത ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ സീസൺ 2. പ്രഗത്ഭരായ സംഗീതജ്ഞർ വിധികർത്താക്കളായെത്തുന്ന മത്സരവേദിയിൽ പ്രശസ്തരായ സിനിമാ താരങ്ങൾ സെലിബ്രിറ്റി ഗസ്റ്റുകളായി പങ്കെടുത്തു മത്സരാർത്ഥികൾക്ക് ആവേശം പകരും.
ഒക്ടോബർ 7 ന് വൈകീട്ട് നാലു മണി മുതൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ഗോൾഡൻ വോയ്‌സ് 2 ഔദ്യോദിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നടക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്ന് സംസാരിക്കും. ഗോൾഡൻ വോയ്‌സ് ഗായകർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.

Venue : Sreenarayana Complex Seminar Hall,

Audition : From 9 am onwards
Curtain Raiser of GOLDEN VOICE from 4 pm

കൂടുതൽ വിവരങ്ങൾക്ക് – 9895803570 / 986405132

For regular updates: Like/Subscribe and enable Bell Icon
www.facebook.com/amchimumbaikairalitv
www.youtube.com/amchimumbaikairalitvഗോൾഡൻ വോയ്‌സ് സീസൺ 2 റെജിസ്ട്രേഷൻ തുടങ്ങി
ഗോൾഡൻ വോയ്‌സ് ഗായിക ദേവികാ അഴകേശന് ജപ്പാനിൽ അംഗീകാരം
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

 

1 COMMENT

  1. *ആംചിമുമ്പൈ സംഘാടകാരുടെ ശ്രദ്ധയ്‌ക്ക്*!
    ——
    മുംബൈയിൽ ഒരുപോലെ മറുനാടൻ മലയാളികൾക്കും കുഞ്ഞുങ്ങൾക്കുമായി ഒരുക്കുന്ന സംഗീത മാസ്മരിക വിരുന്നാണ് ആംചിമുംബൈയുടെ ഗോൾഡൻ വോയ്‌സ്. എന്നാൽ കവിതയുമായി പുലബന്ധം ഇല്ലാത്ത ചിലർ സകല വേദികളും കൈയ്യടക്കുന്നത് കാണാം. ഇക്കൂട്ടർ വേദികളിൽ ഇരിക്കാൻ മാത്രമേ ശകലവേദികളിലും വരൂ. ഒരിക്കലും ഒരു ശ്രോതാവായി കാണാറില്ല. കവിതകളുടെ പരിപാടികളിൽ എന്തിനാണ് ഇവരെ കയറ്റി വേദി കൊടുക്കുന്നത്? (സ്പോൺസേഴ്‌സിനെ അല്ല) മുംബയിൽ അറിയപ്പെടുന്ന കവികൾ, കപികൾ അല്ല. ഏറെയുണ്ട്. എന്നിട്ടും വേദികളിൽ കൈയ്യടക്കാൻ ഇക്കൂട്ടരെ അനുവദിക്കുന്നത് മുംബൈയിലെ കവികളോട് കാണിക്കുന്ന അപരാധമാണ്. ഈ തെറ്റ് ഇതിന്റെ സംഘാടകരും, സ്പോസറും തിരുത്തണം. വേദികളിൽ സീറ്റിന് പോകാത്ത, പദ്യ കവികളായ പവിത്രൻ കണ്ണപുരം, നിരണം കരുണാകരൻ, മിനി മോഹനൻ, സതീദേവി വാരിയർ, തൊടുപുഴ ശങ്കർ, വന്ദ്യ വയോധികനായ ശ്രീ കൊച്ചുകുഞ്ഞു പിള്ള, ഈ.ഐ.എസ്. തിലകൻ, രജനി നാരായണൻ,എസ്. ഹരിലാൽ തുടങ്ങിയവർക്കൊ ആംചിമുംബൈയുടെ വേദികളിൽ പങ്കിടാൻ അർഹതയുള്ളവരാണ്. അത് കൂടാതെ മറ്റനേകം കവികളും ഇവിടെയുള്ളപ്പോൾ ഒരു സംഗീത സാംകാരിക പരിപാടികളിൽ കഥയെഴുത്തുകാരെ നിരന്തരം വേദിയിലിരുത്തി മുംബൈ കവികളെ അപമാനിക്കരുത്. സംഗീത സദസ്സുകളിൽ ആധുനിക കവിതകൾ ചൊല്ലി കുട്ടികളും, വലിയവരായാലും എത്രപേർ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. പഴയതും പുതിയതുമായ പദ്യകവിതകൾ അവഗണിക്കപ്പെടുമ്പോളും ഇന്നും മാർക്കറ്റുള്ളത് പദ്യത്തിനാണ്. അതുകൊണ്ട് തന്നെ ഏതുതരത്തിലുള്ള കവികളായാലും അവരെ ഈ സംഗമത്തിൽ ആദരിക്കാൻ ഇനിയെങ്കിലും മടിക്കരുത്. മറുനാട്ടിൽ മുംബൈയുടെ അഭിമാനവുമായ് മാറിയ അംചിമുംബയുടെ നാടൻ പാട്ടായാലും, ഗോൾഡൻ വോയ്‌സ് ആയാലും കവികളെ മറന്നുള്ള പ്രോഗ്രാം അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സംഘാടകരെ ഈയവസരത്തിൽ ഞാൻ ഓർമ്മിപ്പിക്കുകയാണ്. സച്ചിദാനന്ദൻ ഇപ്പോൾ വൃത്തത്തിൽ എഴുതിക്കൊണ്ട് കവിതയ്ക്ക് പുതുപുത്തൻ ഉണർവ് വിതച്ചിരിക്കുന്നു. ഇനി അധികകാലം എങ്ങും തൊടാത്ത ആധുനിക കവിതയ്ക്ക് നിലനിൽപ്പ് ഉണ്ടാകില്ലെന്നുള്ള തിരിച്ചറിവ് എന്തും വാരിവലിച്ചെഴുതുന്ന ആധുനിക കവികൾ മനസിലാക്കിയാൽ നന്ന്. പരിണത പ്രജ്ജരായവരെ ഇനിയെങ്കിലും കണ്ടില്ലെന്നു നിങ്ങൾ നടിക്കാതിരിക്കുകയും അവരെ ആദരിക്കാനുള്ള മനസ് കാട്ടുകയും വേണം. മറുനാട്ടിലുള്ളവർ മറുനാട്ടുകാർ തന്നെ നിരന്തരം അവഗണിക്കുകയും, ആക്ഷേപിക്കുമ്പോൾ,അർഹതപ്പെട്ടത് നിഷേധിക്കുകയും ചെയ്യുമ്പോൾ കേരളക്കരയിൽ ഉള്ളവർ നമ്മളെ ആദരിക്കണം അംഗീകരിക്കണം എന്ന് പറയുന്നതിൽ എന്ത് സാംഗത്യമാണുള്ളത്. ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംഘാടകർ സൂഷ്മതയോടെ ഇടപെട്ടു തെറ്റുകൾ ആവർത്തിക്കാതിരിയ്ക്കാൻ ശ്രദ്ധിക്കുമല്ലോ. എല്ലാ ആശംസകളും നേരുന്നു…
    (ദേവൻ തറപ്പിൽ)

LEAVE A REPLY

Please enter your comment!
Please enter your name here