കാല്പന്തുകളിയിൽ മത്സരമൊരുക്കി മലയാളഭാഷാ പ്രചാരണ സംഘം

റെജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 6 , 2018

0
മലയാള ഭാഷ പ്രചാരണ സംഘം കല്യാൺ ഡോംബിവ്‌ലി മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഒക്ടോബർ 13 ശനിയാഴ്ച ജ്ഞാൻ മന്ദിർ സ്‌കൂളിൽ വച്ച് നടക്കും.
ഇതൊരു സൗഹൃദ മത്സരമായിരിക്കുമെന്നും രണ്ടു വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരമെന്നും സംഘാടകർ അറിയിച്ചു. ആദ്യ വിഭാഗം 15 വയസ്സിന് താഴെയുള്ളർക്കായി വിഭാവനം ചെയ്ത ടീം ആയിരിക്കും കളിക്കുക. 5 ആൺകുട്ടികളും 2 പെൺകുട്ടികളുമടങ്ങുന്ന ടീമിൽ 3 പകരക്കാർക്കും കളിക്കാവുന്നതാണ്.
രണ്ടാമത്തെ വിഭാഗത്തിൽ 15 വയസ്സിന് മുകളിലുള്ളവരായിരിക്കും കളത്തിൽ ഇറങ്ങുക. 7 പേരടങ്ങുന്ന ടീമിൽ 3 പകരക്കാർക്കും കളിക്കാം. 15 വയസ്സിന് മുകളിൽ ഉള്ളവർക്ക് 10 ടീമും 15 വയസ്സിന് മുകളിൽ ഉള്ളവർക്ക് 6 ടീമുമാണ് മത്സരത്തിനായി തിരഞ്ഞെടുക്കുക.   ആദ്യം പേര് നൽകുന്ന ടീമുകളെയായിരിക്കും പരിഗണിക്കുക. കല്യാൺ ഡോംബിവ്‌ലി പരിസരത്തു താമസിക്കുന്ന മലയാളികൾക്ക് മാത്രമാണ് പങ്കെടുക്കുവാൻ കഴിയുക. രണ്ടു പ്രൊഫഷണൽ കളിക്കാരെ പങ്കെടുപ്പിക്കാൻ അനുവാദമുണ്ട്. 1500 രൂപയാണ് ടീമുകൾ നൽകേണ്ട റെജിസ്ട്രേഷൻ ഫീസ്.
കളിക്കാരുടെ പേര്, വയസ്സ്, വിലാസം കൂടാതെ ക്യാപ്റ്റന്റെ വിശദാംശങ്ങളടങ്ങിയ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കണം. റെജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 6 , 2018. കൂടുതൽ വിവരങ്ങൾക്ക്
Sudheesh – 9619427222
Vishnu – 9819500102
Suneep – 9833535318
e-mail : mbpskalyandombivli@gmail.com

ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ
മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ നാടക കളരിയിൽ സജീവ പങ്കാളിത്തം
മലയാള ഭാഷ നിവൃത്തി കേടിന്റെയും ഗതികേടിന്റെയും അവസ്ഥയിലേക്ക് മാറികൊണ്ടിരിക്കയാണെന്ന് പ്രശസ്ത കവി പി രാമൻ

LEAVE A REPLY

Please enter your comment!
Please enter your name here