മുംബൈയിലെ ഏറ്റവും സമ്പന്നമായ ഗണേഷ് മണ്ഡലിന് 265 കോടി രൂപയുടെ ഇൻഷുറൻസ്

മുബൈയിൽ ലാൽ ബാഗിലെ ഗണേശനോടൊപ്പം ഏറ്റവും അധികം വരുമാനം ലഭിക്കുന്ന മണ്ഡൽ കൂടിയാണ് സാരസ്വത് ബ്രാഹ്മിൻ സേവാ മണ്ഡൽ

0
മഹാ നഗരത്തിലെ ഏറ്റവും സമ്പന്നമായ ഗണേശ വിഗ്രഹമാണ് കിങ്‌ സർക്കിളിലെ ഗൗഡ സാരസ്വത് ബ്രാഹ്മിൺ സേവാമണ്ഡലിൽ സ്ഥാപിച്ചിരിക്കുന്നത്. ആറു പതിറ്റാണ്ടുകൾക്ക് മുൻപ് വിശ്വാസികൾ സമർപ്പിച്ച 70 കിലോഗ്രാം സ്വർണവും 350 കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് ഗണപതി വിഗ്രഹം അലങ്കരിച്ചിരിക്കുന്നത്.
കിങ് സർക്കിളിലെ ഗണപതിയെ കാണാൻ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഭക്ത ജനങ്ങളാണ് ദിവസേന എത്തി കൊണ്ടിരിക്കുന്നത്. മുബൈയിൽ ലാൽ ബാഗിലെ ഗണേശനോടൊപ്പം ഏറ്റവും അധികം വരുമാനം ലഭിക്കുന്ന മണ്ഡൽ കൂടിയാണ് സാരസ്വത് ബ്രാഹ്മിൻ സേവാ മണ്ഡൽ. ഈ പ്രദേശം പ്രത്യേക സുരക്ഷാ നിരീക്ഷണത്തിലാണ്. വിഗ്രഹത്തിന്റെ സംരക്ഷണത്തിനായി 65 സി.സി.ടി.വി.കളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി ഗണപതിയെ ഈ വർഷം 265 കോടി രൂപയ്ക്കാണ് ഇൻഷൂർ ചെയ്തിരിക്കുന്നത്. ഏകദേശം 2,244 ജീവനക്കാരാണ് സേവാമണ്ഡലിൽ ജോലി ചെയ്യുന്നത്. ഓരോ അംഗത്തെയും 10 ലക്ഷം രൂപയ്ക്കാണ് ഇൻഷൂർ ചെയ്തിട്ടുള്ളത്.
കൂടുതൽ സുരക്ഷയുടെ ഭാഗമായി ഹെലി ക്യാമറകളും, പോലീസിന്റെ കനത്ത സംരക്ഷണവും കിങ്‌സർക്കിളിലെ ഗണപതിക്കുണ്ട്. വിനായക ചതുർഥിയോടനുബന്ധിച്ച് അഞ്ച് ദിവസമാണ് അലങ്കരിച്ച വിഗ്രഹം പൊതുദർശനത്തിന് വെയ്ക്കുന്നത്.

മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ഇന്ത്യൻ സിനിമയിൽ ഡിജിറ്റൽ ആധിപത്യത്തിന് വഴിയൊരുക്കി യന്തിരന്റെ രണ്ടാം ഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here