ഡബ്‌സ്മാഷ് മത്സരവുമായി വീണ്ടും ആംചി മുംബൈ

എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 30 നവംബർ 2018 . സൃഷ്ടികൾ പെൻ ഡ്രൈവിൽ ആക്കിയോ, ഇ-മെയിൽ വഴിയോ അയച്ചു തരണം.

0
ആദ്യ മത്സരത്തിന്റെ ആവേശം കെട്ടടങ്ങും മുൻപേ വീണ്ടുമൊരു മത്സര വേദിയൊരുക്കുകയാണ് ആംചി മുംബൈ. ഇക്കുറി ഇഷ്ടപ്പെട്ട സിനിമയിലെ രസകരമായ ഏതെങ്കിലും ഒരു സീൻ ആണ് പുനരാവിഷ്കരിക്കേണ്ടത്.
കഥാപാത്രത്തിന് അനുയോജ്യമെന്ന് തോന്നിക്കുന്ന നടീനടന്മാർ ( ഇതിനായി ആൺ-പെൺ പ്രച്ഛന്നവേഷം ആകാവുന്നതാണ്) കൂടാതെ മുഖത്തെ ഭാവപ്രകടനങ്ങൾ, ഡയലോഗ് ഡെലിവറിയിലെ കൃത്യത എന്നിവയാണ് വിധി നിർണയത്തിലെ പ്രധാന ഘടകങ്ങൾ. സീൻ അനുശാസിക്കുന്ന സെറ്റും പ്രോപ്പർട്ടികളുമാണ് രണ്ടാമത്തെ ഘടകം. ചുരുങ്ങിയത് രണ്ടു കഥാപാത്രങ്ങളെങ്കിലും ഉണ്ടായിരിക്കണം. സമയപരിധി 2 മിനിറ്റു മുതൽ 3 മിനുറ്റ് വരെയാണ്. പ്രായ പരിധിയില്ല.
തിരഞ്ഞെടുക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് ആംചി മുംബൈ 500 എപ്പിസോഡുകൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഒന്നാം സമ്മാനമായി 10000 രൂപയും ഫലകവും, രണ്ടാം സമ്മാനമായി 5000 രൂപയും ഫലകവുമാണ് വിജയികൾക്ക് ലഭിക്കുക. കൂടാതെ അഭിനയ മികവിന്റെ അടിസ്ഥാനത്തിൽ ആംചി മുംബൈ ഒരുക്കുന്ന ടെലി ഫിലിമിൽ അഭിനയിക്കുവാനുള്ള അവസരവും ലഭിക്കും.
എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 30 നവംബർ 2018 . സൃഷ്ടികൾ പെൻ ഡ്രൈവിൽ ആക്കിയോ, ഇ-മെയിൽ വഴിയോ അയച്ചു തരണം.
കൂടുതൽ വിവരങ്ങൾക്ക് ആശിഷ് എബ്രഹാം .. 9867405132

e-mail : amchimumbaikairalitv@gmail.com

AMCHI MUMBAI DUBSMASH COMPETITION SEASON 1 Winners : 

FEW DUBSMASH EXAMPLES : (Duration should edited to make it max. 3 min)

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here