സംഗീതത്തിൽ സാങ്കേതികതയുടെ സ്വാധീനം സമൂഹത്തിന് സംഭവിച്ച മാറ്റങ്ങളുടെ ഭാഗമാണെന്ന് പ്രശസ്ത ഗായകൻ ഹരിഹരൻ

എം ബി കെ വേൾഡ് ഇവന്റസിന്റെ ഭാഗമായി മുംബൈ കലാഭവൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു രാജ്യം 2004-ൽ‌ പത്മശ്രീ നൽ‌കി ആദരിച്ച എ. ഹരിഹരൻ

0
മലയാള ഗാനത്തിന് വിരഹത്തിന്റേയും പ്രണയത്തിന്റെയും ഭാവമേകിയ സംഗീതകാരനാണ് ഹരിഹരൻ. സമൂഹത്തിൽ നിരന്തരം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ജീവിത ശൈലിയിലെ മാറ്റങ്ങൾ തന്നെയാണ് സംഗീതത്തിലും പ്രതിഫലിച്ചു കൊണ്ടിരിക്കുന്നതെന്നും  പ്രശസ്ത ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമായ ഹരിഹരൻ പറഞ്ഞു. എം ബി കെ വേൾഡ് ഇവന്റസിന്റെ ഭാഗമായി മുംബൈ കലാഭവൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു രാജ്യം 2004-ൽ‌ പത്മശ്രീ നൽ‌കി ആദരിച്ച എ. ഹരിഹരൻ. ഗസൽ‌ ആലാപന‌രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഫ്യൂഷൻ‌ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവുകൂടിയാണ്.
സാമൂഹിക പ്രവർത്തകൻ എസ് ആർ പിള്ള ചെയർമാനും ഗായകൻ വി ശ്രീനിവാസൻ ഡയറക്ടറുമായ മുംബൈ കലാഭവൻ വളർന്ന് വരുന്ന നിരവധി കലാകാരന്മാർക്ക് വേദിയൊരുക്കിയ സംഘടനയാണ്. സംഗീതത്തെ ഒരു തപസ്യയായി കൊണ്ട് നടക്കുന്ന ശ്രീനിവാസന്റെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ നഗരത്തിലെ അറിയപ്പെടുന്ന ഗായകരായ രാഹുൽ മുരളീധരൻ, രാജലക്ഷ്മി, ദീപ ത്യാഗരാജൻ, അഞ്ജലി നായർ തുടങ്ങി നിരവധി പ്രതിഭകൾ ഗാനങ്ങൾ ആലപിച്ചു.
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. പ്രമുഖ ഗായകരായ വിജയകുമാർ, പ്രേംകുമാർ, തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു സംഗീത പരിപാടി. ആദരവ് ഏറ്റു വാങ്ങിയ ഗായകരായ ഹരിഹരനും വിജയകുമാറും ഇഷ്ട ഗാനങ്ങൾ ആലപിച്ചാണ് വേദിയെ ധന്യമാക്കിയത്.

Watch highlights of the Grand Musical Evening in

Every Wednesday @ 9.30 pm in PEOPLE TV
Every Sunday @ 7.30 am in KAIRALI TVകവിതയാണ് ഗസലിന്റെ ശക്തിയെന്ന് പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ്
ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ മനം നൊന്ത് മുംബൈ
മലയാള ഭാഷ നിവൃത്തി കേടിന്റെയും ഗതികേടിന്റെയും അവസ്ഥയിലേക്ക് മാറികൊണ്ടിരിക്കയാണെന്ന് പ്രശസ്ത കവി പി രാമൻ

LEAVE A REPLY

Please enter your comment!
Please enter your name here