ഏഴാം മലയാളോത്സവത്തിനായി ആളൊരുങ്ങി

നവംബർ 24, 25 തീയതികളിലായി ഡോംബിവ്‌ലി വെസ്റ്റിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ അരങ്ങൊരുങ്ങും

0
ഏഴാം മലയാളോത്സവത്തോടനുബന്ധിച്ചുള്ള മേഖലാ കലോത്സവത്തിന്റെ വിജയത്തിനായി മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ – ഡോംബിവ് ലി മേഖല സംഘാടക സമിതി രൂപീകരിച്ചു. നവംബർ 24, 25 തീയതികളിലായി ഡോംബിവ്‌ലി വെസ്റ്റിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ (കുമ്പർഘാൻ പാഡ) വച്ച് നടക്കുന്ന മേഖലാ കലോത്സവത്തിൽ ഈ മേഖലയിലെ കലാ പ്രതിഭകൾ മാറ്റുരക്കും.

നവംബർ 24, 25 തീയതികളിലായി ഡോംബിവ്‌ലി വെസ്റ്റിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ ഏഴാം മലയാളോത്സവത്തിനായി അരങ്ങൊരുങ്ങും

മലയാളോത്സവം കേന്ദ്ര തല കൺവീനർ അനിൽ പ്രകാശ് ഉത്ഘാടനം നിർവ്വഹിച്ച സംഘാടക സമിതി രൂപീകരണത്തിൽ മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകളർപ്പിച്ചു സംസാരിച്ചു. 6 സബ് കമ്മറ്റികളടങ്ങുന്ന വിപുലമായ സംഘാടക സമിതിയുടെ രക്ഷാധികാരിയായി ഡോ. ഉമ്മൻ ഡേവിഡിനെയും, ചെയർ പേഴ്സണായി പ്രസന്ന ഉണ്ണികൃഷ്ണനേയും, കൺവീനറായി സുനീപ് കെ യെയും, ജോയിന്റ് കൺവീനറായി ബാബുരാജ് പി പി യെയും തിരഞ്ഞെടുത്തു.
ഏഴാം മലയാളോത്സവത്തിന്റെ ഭാഗമായി മേഖലയിൽ ലോഗോ രൂപകൽപ്പന മത്സരം സംഘടിപ്പിക്കും. സൃഷ്ടികൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 7. കൂടുതൽ വിവരങ്ങൾക്ക് mbpskalyandombivli@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക
ഏഴാം മലയാളോത്സവത്തിന്റെ സുഖമമായ നടത്തിപ്പിനായി എല്ലാ ഭാഷാ സ്നേഹികളുടേയും സഹകരണം യോഗത്തിൽ വാഗ്ദാനം ചെയ്തു.  മലയാളോത്സവം മേഖലാ കൺവീനർ സുനീപ് നന്ദി പറഞ്ഞു.

മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ നാടക കളരിയിൽ സജീവ പങ്കാളിത്തം
മുംബൈ താനെ യൂണിയൻ 15 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകി
കാല്പന്തുകളിയിൽ മത്സരമൊരുക്കി മലയാളഭാഷാ പ്രചാരണ സംഘം
മലയാണ്മയുടെ ഹൃദയം തൊട്ട നാടക കളരിക്ക് ഡോംബിവ്‌ലിയിൽ സമാപനമായി
ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ
നവകേരളത്തിന്റെ കാഹളം മുഴക്കി മലയാള ഭാഷ പ്രചാരണ സംഘം
ഗൃഹസന്ദർശന വാരവുമായി മലയാളം മിഷൻ

LEAVE A REPLY

Please enter your comment!
Please enter your name here