പ്രേമലേഖനം ‘ മുംബൈയിൽ

മലയാളിയുടെ എക്കാലത്തെയും ഗൃഹാതുരതയുടെ ഭാഗമായ കേശവൻ നായരും സാറാമ്മയുമായി പ്രമുഖ സീരിയൽ നടന്മാരും തിയേറ്റർ പ്രവർത്തകരുമായ അമൽ രാജും ലക്ഷമിയും അരങ്ങിൽ എത്തുന്നു.

0

വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ ‘പ്രേമലേഖന’ത്തിന് സൂര്യ കൃഷ്ണമൂർത്തിയും സംഘവും ഒരുക്കിയ, കേരളത്തിൽ ആയിരത്തിലധികം അരങ്ങുകളിലെത്തിയ നാടകാവിഷ്കാരം പ്രേമലേഖനം, മുംബൈയിൽ ആദ്യമായി എത്തുന്നു.

ഒക്ട്രാബർ 14 ഞായറാഴ്ച വൈകിട്ട് 6.30ന് ബേലാപ്പൂർ അർബൻഹട്ടിലെ ആംഫി തിയേറ്ററിലാണ് നാടകം അരങ്ങേറുക.

ഇപ്റ്റ കേരളയുടെ മുംബയ് ചാപ്റ്റർ നടത്തുന്ന സ്നേഹോത്സവത്തിന്റെ ഭാഗമായാണ് ‘പ്രേമലേഖനം ‘ അരങ്ങേറുന്നത്. മുംബൈയിലെ നാടകപ്രേമികൾക്ക് ഈ നാടകാവതരണം അവിസ്മരണീയമായ ഒരനുഭവം ആയിരിക്കും. നാടകക്കാഴ്ച പാസുമൂലം നിയന്ത്രിക്കുമെന്നു ഇപ്റ്റ ഭാരവാഹികൾ അറിയിച്ചു. പാസുകൾക്ക് *7738686944 ,9029130604* നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ജാതി മത വേലിക്കെട്ടുകൾ തകർത്ത് അനുരാഗ സുരഭിലമായ നാളുകളിലേക്ക് സ്ത്രീ പുരുഷ സമത്വത്തിന്റെ കൊടിക്കൂറ യുമേന്തി പ്രണയികൾ പ്രവേശിക്കുന്ന, മലയാളത്തെ ആവേശം കൊള്ളിച്ച, മലയാളം കണ്ട എക്കാലത്തെയും മനോഹര നോവലുകളിലൊന്നായ പ്രേമലേഖനം ബഷീർ എഴുതുന്നത് 1943 ലാണ്. അഭിമാനക്കൊലകൾ പോലും നമ്മുടെ സമൂഹത്തിലേക്കും കടന്നു വന്നിരിക്കുന്ന വർത്തമാനകാലത്ത് പ്രേമലേഖനത്തിന്റെ നാടകാവിഷ്കാരത്തിന് സാമൂഹ്യ പ്രസക്തി വർദ്ധിച്ചിരിക്കുന്നതായി സംഘാടകർ പറഞ്ഞു. സ്നേഹോത്സവത്തിന്റെ സംഘാടനത്തിന്റെയും ഉദ്ദേശം മറ്റൊന്നല്ല.

മലയാളിയുടെ എക്കാലത്തെയും ഗൃഹാതുരതയുടെ ഭാഗമായ കേശവൻ നായരും സാറാമ്മയുമായി പ്രമുഖ സീരിയൽ നടന്മാരും തിയേറ്റർ പ്രവർത്തകരുമായ അമൽ രാജും ലക്ഷമിയും അരങ്ങിൽ എത്തുന്നു.

Venue : Urban Haat, CBD Belapur
Date: October 14, 2018

 

LEAVE A REPLY

Please enter your comment!
Please enter your name here