നൂറു കണക്കിന് യുവ ജനങ്ങൾ റെയിൽവേ പരിസരങ്ങൾ വൃത്തിയാക്കി ഗാന്ധി ജയന്തി ദിനത്തെ മാതൃയാക്കി.

മുംബൈ പോലെ തിരക്കേറിയ നഗരത്തിൽ പരിസര ശുചീകരണം ശീലമാക്കാൻ ഇത്തരം ബോധവത്കരണ പരിപാടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് .

0
മലങ്കര കാത്തലിക്ക് യൂത്ത്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് സ്വച്ഛ ഭാരത് അഭിയാൻ എന്നതിന്റെ ഭാഗമായി ശുചീകരണം സംഘടിപ്പിച്ചത്.
യുവജനങ്ങളുടെ നേതൃത്വത്തിൽ പരിസര ശുചീകരണത്തെകുറിച്ചുള്ള പോസ്റ്റ് കളും കയ്യിൽ പിടിച്ചാണ് സ്റ്റേഷൻ പരിസരങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടന്നത്.
ഗാന്ധിജിയുടെ ശുചിത്വം കുട്ടികളിലേക്ക് പകർന്നു കൊടുക്കുവാനും, യുവജനങ്ങൾക്ക്‌ രാജ്യത്തോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കാനും ഇത്തരം സന്ദർഭങ്ങൾ വിനിയോഗിക്കണമെന്ന് എം സി വൈ എം ഡയറക്ടർ റെവ. ഫാദർ തോമസ് ബിജിലി പറഞ്ഞു .
ജനങ്ങൾക്ക് വേണ്ടത് ബോധവരൽക്കരണമാണെന്നും, സ്വന്തം വീടുപോലെ സ്റ്റേഷൻ പരിസരവും സൂക്ഷിക്കുവാൻ ഓരോ പൗരനും മുൻ കൈ എടുക്കണമെന്നും ഡോംബിവിലി സ്റ്റേഷൻ മാനേജർ കെ ഓ എബ്രഹാം അറിയിച്ചു.

ഗാന്ധിജിയുടെ ശുചിത്വം കുട്ടികളിലേക്ക് പകർന്നു നൽകാൻ കഴിയണമെന്ന് റെവ. ഫാദർ തോമസ് ബിജിലി ; സ്റ്റേഷൻ പരിസരവും വീട് പോലെ പരിരക്ഷിക്കണമെന്ന് സ്റ്റേഷൻ മാനേജർ കെ ഓ എബ്രഹാം ; പരിസര ശുചീകരണം സ്വന്തം വീട്ടിൽ നിന്ന് തന്നെ തുടങ്ങണണമെന്ന് അഞ്ജു മാത്യു

പരിസരം വൃത്തിയാക്കൽ താമസ സ്ഥലത്തു നിന്ന് തന്നെ തുടങ്ങണമെന്നും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും യൂത്ത് പ്രസിഡണ്ട് അഞ്ചു മാത്യു അഭിപ്രായപ്പെട്ടു.
മുംബൈ പോലെ തിരക്കേറിയ നഗരത്തിൽ പരിസര ശുചീകരണം ശീലമാക്കാൻ ഇത്തരം ബോധവത്കരണ പരിപാടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് .

Watch Amchi Mumbai for the special report

Every Sunday @ 7.30 am in KAIRALI TV
Every Wednesday @ 9.30 pm in PEOPLE TVജാനു ഏടത്തിയുടെ നാടൻപാട്ടും ജയരാജ് വാരിയരുടെ ആനപ്പാട്ടും; മിന്നും താരങ്ങൾ പൊളിച്ചടുക്കിയ അവാർഡ് നിശ – Watch Video

LEAVE A REPLY

Please enter your comment!
Please enter your name here