ശബരിമല സ്ത്രീ പ്രവേശനം; മുംബൈയിലും പ്രതിഷേധം

സ്വാമി കൃഷ്ണനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ശബരിമല ആചാര സംരക്ഷണ സമതിക്ക് രൂപം കൊടുക്കുകയും തദവസരത്തിൽ സമര പ്രഖ്യാപനം നടത്തുവാനുമാണ് സംഘാടകരുടെ തീരുമാനം.

0
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾക്ക് നേരെയുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധമറിയിച്ചാണ് സമര പരിപാടി. ശബരിമലയെ രക്ഷിക്കാനുള്ള സമര പരിപാടികളുമായി ഒക്ടോബർ 7 ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്കാണ് പവായ് അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വച്ച് യോഗം ചേരുവാൻ തീരുമാനിച്ചിരിക്കുന്നത്. സ്വാമി കൃഷ്ണനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ശബരിമല ആചാര സംരക്ഷണ സമതിക്ക് രൂപം കൊടുക്കുകയും തദവസരത്തിൽ സമര പ്രഖ്യാപനം നടത്തുവാനുമാണ് സംഘാടകരുടെ തീരുമാനം.
മുംബൈ, നവിമുംബൈ, താനെ, റായ്ഗഡ് ജില്ലകളിലെ മുഴുവൻ ഹൈന്ദവ, സാമുദായിക സംഘടനകളുടേയും, അയ്യപ്പക്ഷേത്രങ്ങളുടേയും, നാരായണീയ സമിതികളുടേയും ഭാരവാഹികളും ഗുരുസ്വാമിമാരും പങ്കെടുക്കുന്ന യോഗത്തിൽ നിന്നും 151 അംഗ സമിതി ഭാരവാഹികളെ നിശ്ചയിക്കുമെന്ന് മുംബൈയിലെ മുൻ ക്ഷേത്ര സമിതി പ്രസിഡണ്ട് മാന്നനൂർ രവീന്ദ്രൻ അറിയിച്ചു.
ഇതേ ദിവസം കാഞ്ചൂർ മാർഗ് മിനി ശബരിമല ക്ഷേത്രത്തിൽ നടത്താനിരുന്ന സമര പരിപാടിയാണ് സ്ഥലപരിമിതിമൂലം സമീപത്തായുള്ള പവയ് ഹരി ഓം നഗർ അയ്യപ്പ – വിഷ്ണു ക്ഷേത്രത്തിലേക്ക് മാറ്റിയിരിക്കുന്നതെന്നും മാന്നനൂർ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനം; മുംബൈയിൽ സമ്മിശ്ര പ്രതികരണം
ശബരിമല തീർത്ഥാടനത്തിനായി മുംബൈയിൽ നിന്ന് യാത്ര തിരിച്ച പതിനഞ്ച സംഘം വഴിയിൽ കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here