കരുതലിന്റെ കൈത്താങ്ങുമായി ലോക വൃദ്ധദിനം ആഘോഷിച്ചു

0
ലോക വൃദ്ധദിനത്തെ ആഘോഷമാക്കിയാണ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ കാമോത്തേയും എം ജി എം മെഡിക്കൽ കോളേജിലെ ജെറിയാട്രിക്‌സ് (geriatrics) വിഭാഗവും സംയുക്തമായി മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ മെമ്മറി ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ചികിൽത്സ തേടിയെത്തിയ നിരാലംബരായ വൃദ്ധജനങ്ങൾക്ക് സൗജന്യ പരിശോധനകൾ ലഭ്യമാക്കി.
ക്യാമ്പിന്റെ ഔപചാരികമായ ഉത്‌ഘാടനം അസോസിയേഷൻ പ്രസിഡന്റ് എൻ .കെ. കരന്ദിക്കർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ഡോക്ടർമാരായ ജി.സ് നർഷെട്ടി (ഡീൻ) ,കെ.ആർ. സാൽഗോത്ര, പി.കെ. ബിശ്വാസ്, വർഷ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്തു ഡോക്ടർമാരും നഴ്‌സുമാരും കൂടാതെ മുതിർന്ന പൗരന്മാരും പങ്കെടുത്തു .
ചികിത്സ തേടിയെത്തുന്ന നിർദ്ദനർക്കും നിരാലംബർക്കുമുള്ള ആശ്രയ കേന്ദ്രമാണ് സഹായഹസ്തം എന്ന പേരിൽ എം ജി എം ഹോസ്പിറ്റലിൽ നടന്നു വരുന്ന സൗജ്യന്യ സേവനം. നിസ്വാർഥ സേവനങ്ങളിലൂടെ ശ്രദ്ധ നേടിയ കാമോത്തേ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺസ് അസോസിയേഷൻ സെക്രട്ടറി ബി ജി വാഖമോടെ, വൈസ് പ്രസിഡന്റ് ടി ആർ ജനാർദനൻ തുടങ്ങിയവരെയും അംഗങ്ങളെയും ഡോകട്ർ വർഷ റെഡ്‌ഡി പ്രകീർത്തിച്ചു. ഏകദേശം രണ്ടു കൊല്ലമായി സഹായഹസ്തം (Helping hand) എന്ന ബാനറിൽ രാവിലെ 9 മുതൽ 4 വരെയാണ് അസോസിയേഷൻ അംഗങ്ങൾ എം ജി എം ഹോസ്പിറ്റലിൽ സൗജന്യ സേവനം ചെയ്തു വരുന്നത്.

ജാനു ഏടത്തിയുടെ നാടൻപാട്ടും ജയരാജ് വാരിയരുടെ ആനപ്പാട്ടും; മിന്നും താരങ്ങൾ പൊളിച്ചടുക്കിയ അവാർഡ് നിശ – Watch Video

LEAVE A REPLY

Please enter your comment!
Please enter your name here