മുംബൈയിൽ നിന്നും വാപ്പിയിലേക്ക് ഇനി പറന്നെത്താം

സാധാരണ വിമാനയാത്രക്ക് വേണ്ടി വരുന്നതിനേക്കാൾ ചാർജ് കൂടുതലാണെങ്കിലും വ്യവസായികളെ ലക്‌ഷ്യം വച്ചുള്ള പദ്ധതിക്ക് നല്ല സ്വീകാര്യതയായിരിക്കും ഈ മേഖലയിൽ നിന്നും ലഭിക്കുക.

0
മുംബൈ നഗരത്തിൽ നിന്നും ഗുജറാത്തിലെ വാപ്പിയിലേക്ക് നിരന്തരം യാത്ര ചെയുന്നവർക്കൊരു സന്തോഷ വാർത്ത. ഇനി നിങ്ങൾക്ക് ഹെലി ടാക്സിയിൽ പറന്നെത്താം. രണ്ടു ഹെലികോപ്റ്റർ ടാക്സികളാണ് സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്. ജൂഹു പവൻ ഹാൻസ് എയർപോർട്ടിൽ നിന്നാണ് ദിവസേനയുള്ള ഈ സർവീസ് ലഭ്യമാകുക. സാധാരണ വിമാനയാത്രക്ക് വേണ്ടി വരുന്നതിനേക്കാൾ ചാർജ് അൽപ്പം കൂടുതലാണെങ്കിലും വ്യവസായികളെ ലക്‌ഷ്യം വച്ചുള്ള പദ്ധതിക്ക് നല്ല സ്വീകാര്യതയായിരിക്കും ഈ മേഖലയിൽ നിന്നും ലഭിക്കുക. ഈ പദ്ധതി ഗുജറാത്തികളായ വ്യവസായികൾക്കായിരിക്കും ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത്.

റോഡ് വഴി മൂന്നര മണിക്കൂറാണ് മുംബൈയിൽ നിന്നും വാപ്പിയിലേക്കുള്ള ദൂരം. ഞൊടിയിടയിൽ എത്താമെന്നതിന് പുറമെ ഈ പ്രദേശത്തെ യാത്ര ദുരിതങ്ങളിൽ നിന്നും മോചനം കൂടിയാകും എയർ ടാക്സി സേവനം.

ഒരു സീറ്റിന് 21000 രൂപയാണ്  മുംബൈ വാപ്പി യാത്രക്കായി എയർ ടാക്സിയിൽ ഈടാക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ തിരക്കും, റോഡിലെ ട്രാഫിക് ജാമും കണക്കിലെടുത്താൽ തിരക്ക് പിടിച്ച ജീവിത ശൈലി നയിക്കുന്ന വ്യവസായികൾക്ക് അനുഗ്രഹമായിരിക്കും എയർ ടാക്സി സേവനം. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ പ്രധാന നഗരമാണ് മഹാരാഷ്ട്ര സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന വാപ്പി.

ശബരിമല സ്ത്രീ പ്രവേശനം; മുംബൈയിൽ സമ്മിശ്ര പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here