ബാലഭാസ്കർ അനുസ്മരണം സംഘടിപ്പിച്ചു

ജനുവരി 4 മുതൽ 6 വരെ നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ബാലഭാസ്‌കറുടെ ഓർമകൾക്കു മുന്നിൽ സമർപ്പിക്കും

0
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന വസായ് ഫൈൻ ആർട്സ് സൊസൈറ്റി ബാലഭാസ്കർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബി കെ എസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
സംഗീതാർച്ചനയായി നടന്ന വയലിൻ കച്ചേരി വിമർശിനി സന്തോഷ്, ശ്രീധർ പാർത്ഥസാരഥി, ശക്തിധരൻ എന്നിവർ ചേർന്നവതരിപ്പിച്ചു.
പ്രസിഡന്റ് ഹരി വാരിയർ , വൈസ് പ്രസിഡന്റ് പ്രദീപ് പങ്കൻ , സെക്രട്ടറി സമീർ കർത്താ , ട്രെഷറർ ഗിരീഷ് നായർ കൂടാതെ ബാലഭാസ്കറിനൊപ്പം ഒട്ടനവധി വേദികളിൽ മൃദംഗം വായിച്ച മുംബൈ K B ഗണേശ്,ശ്രീധർ പാർത്ഥസാരഥി, പ്രൊഫസർ ഓമനക്കുട്ടൻ (നാദോപാസന ഡോംബിവിലി), സജി പി ഡേവിഡ് (ബസ്സീൻ കേരള സമാജം,വസായ്), ആർ ഡി ഹരികുമാർ (വസായ് ഈസ്റ്റ്‌ കേരള സമാജം) പി എസ്സ് രാജൻ ( അയ്യപ്പ സേവാസമിതി വസായ് വെസ്റ്റ്)കെ എസ്സ് നായർ (വസായ് നായർ വെൽഫെയർ അസോസിഷൻ), ശ്രീ.സുധീർ നായർ (വൈഖരി മുംബൈ ), ശ്രീ. മനോജ്‌ നായർ ( തപസ്യ കലാവേദി) ശ്രീ.എം എം രാധാകൃഷ്ണൻ (SNMS),ശ്രീ സന്ദീപ്മേനോൻ (ലേക്ക്സിറ്റി മലയാളി സമാജം താനെ,), കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ബാലഭാസ്കറിന്റെ ഓർമ്മകൾ പങ്കുവെച്ചു തുടർന്ന് പുഷ്പാർച്ചനയും നടന്നു.മുംബൈയിലെ അവതാരകനായ പ്രസാദ് ഷൊർണൂർ ബാലഭാസ്കറുടെ പരിപാടികളിലെ അവതാരകനായ അനുഭവം പങ്കു വക്കുകയും ചെയ്തു

_______________________________________________________________

ബാലഭാസ്കർ പുരസ്‌കാരം

ബാലഭാസ്കറുടെ സ്മരണാർത്ഥം ഈ വർഷം മുതൽ ഇന്ത്യയിൽ നിന്നും സംഗീത രംഗത്തു വളർന്നു വരുന്ന 40 വയസ്സിനു താഴെ പ്രായം വരുന്ന യുവകലാകാരനോ കലാകാരിക്കോ ബാലഭാസ്കർ പുരസ്‌കാരവും 50000 രൂപയും പ്രശസ്തി പത്രവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനുവരി 4 മുതൽ 6 വരെ നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ബാലഭാസ്‌കറുടെ ഓർമകൾക്കു മുന്നിൽ ഉളള സമർപ്പിക്കാൻ തീരുമാനിച്ചു.

ബാലഭാസ്കറിന്റെ വിയോഗം; മനം നൊന്ത് മഹാനഗരത്തിലെ മലയാളികളും

LEAVE A REPLY

Please enter your comment!
Please enter your name here