പുരസ്‌കാര നിറവിൽ മുംബൈ മലയാളികളുടെ സ്വന്തം മാധവേട്ടൻ

സായി വിശിഷ്ഠ സേവ പുരസ്‌കാരം മുംബൈ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ എ എസ് മാധവൻ വാര്യർക്ക്

0
കേരളത്തിൽ ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സായി സഞ്ജീവൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അപൂർവ്വ പുരസ്കാരത്തിനാണ് മുംബൈ മലയാളി വ്യവസായിയും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ എ എസ് മാധവൻ വാരിയർ അർഹനായിരിക്കുന്നത്. സമൂഹത്തിൽ നിസ്വാർഥമായ സേവനമനുഷ്ഠിക്കുന്നവരെയും, സമൂഹ നന്മക്കായി നൂതനമായ ആശയങ്ങൾ പ്രസരിപ്പിക്കുന്നവരെയും കണ്ടെത്തി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ആദ്ധ്യാദ്മിക ഗുരു ഷിര്‍ദി സായിബാബയുടെ മഹാസമാധിയുടെ ശതവാർഷികത്തോടനുബന്ധിച്ചു നൽകുന്ന ഈ പ്രത്യേക അവാർഡ്.

വസുദേവ കുടുംബകം എന്ന സന്ദേശത്തെ അന്വർഥമാക്കി ലോകമെമ്പാടുമുള്ള ഒന്നര ലക്ഷത്തോളം കുട്ടികളുടെ കൈയ്യക്ഷരം നന്നാക്കുന്ന പദ്ധതിയുടെ സാക്ഷാത്ക്കാരവും മാധവ വാരിയരുടെ സാമൂഹിക പ്രതിബദ്ധതക്ക് തിളക്കം കൂട്ടുന്നു

പൻവേൽ എറണാകുളം, തിരുനാവായ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി നിർദ്ദനരായ കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യമൊരുക്കുന്ന വാരിയർ ഫൗണ്ടേഷന്റെ അമരക്കാരൻ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനായുള്ള വലിയ പദ്ധതിയുടെ  പ്രവർത്തനങ്ങളിലാണ്. നാടിന്റെ വികസനം വിദ്യാഭ്യാസത്തിലൂടെ എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിൽ വസിക്കുന്ന പാവപ്പെട്ട കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുവാനും വാരിയർ ഫൗണ്ടേഷന്റെ പദ്ധതികൾ നിമിത്തമാകും. വസുധൈവകുടുംബകം എന്ന സന്ദേശത്തെ അന്വർഥമാക്കി ലോകമെമ്പാടുമുള്ള ഒന്നര ലക്ഷത്തോളം കുട്ടികളുടെ കൈയ്യക്ഷരം നന്നാക്കിയ പദ്ധതിയുടെ സാക്ഷാത്ക്കാരവും മാധവ വാരിയരുടെ സാമൂഹിക പ്രതിബദ്ധതക്ക് തിളക്കം കൂട്ടുന്നു. റൈറ്റ് റൈറ്റിംഗ് എന്ന പദ്ധതിയിലൂടെയാണ്  ഇന്ത്യയിൽ മഹാരാഷ്ട്ര, കർണാടക, കേരള, തമിഴ്നാട്, ഉത്തർ പ്രദേശ്, കൂടാതെ ഗൾഫ് രാജ്യങ്ങളായ ദുബായ്, അബുദാബി, ഷാർജ, അജ്‌മാൻ തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾക്ക് വടിവൊത്ത കൈയ്യക്ഷരം നൽകി വിദ്യാഭ്യാസ രംഗത്തു വിപ്ലവാത്മകമായ തുടക്കമിട്ടത്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന നിരവധി പദ്ധതികളാണ് മാധവൻ വാരിയരുടെ ലീഡർഷിപ്പിൽ നടപ്പിലാക്കിയിട്ടുള്ളത്. സമ്പാദ്യത്തിന്റെ ഒരു ഭാഗം സാമൂഹിക പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുന്ന മുംബൈ മലയാളികളുടെ സ്വന്തം മാധവേട്ടൻ സമൂഹത്തിന് മാതൃകയാണ്.
ഡോ ഇ ശ്രീധരൻ (മെട്രോ), ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ആചാര്യ എം ആർ രാജേഷ് തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. സാമൂഹിക രംഗത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലായിരുന്നു മുംബൈ മലയാളിയായ എ എസ് മാധവനെ തേടി ഈ അപൂർവ പുരസ്കാരമെത്തുന്നത്.
ഡോ ഇ ശ്രീധരൻ, പദ്മശ്രീ സുന്ദർ മേനോൻ, ആചാര്യ എം ആർ രാജേഷ്, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി തുടങ്ങിയ പ്രതിഭകളും സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ സായി കർമ്മശ്രേഷ്ഠ, സായി ധർമ്മ എന്നീ പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുണ്ട്.
ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ മൂന്നു മാസം നീണ്ടു നിൽക്കുന്ന സായിബാബയുടെ മഹാസമാധിയുടെ ശതവാർഷിക പരിപാടികളുടെ സമാപന ദിവസമായ ഒക്ടോബർ 19ന് നടക്കുന്ന വിപുലമായ ചടങ്ങിൽ വച്ചായിരിക്കും പ്രശസ്തരുടെയും പ്രമുഖരുടെയും സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുക.

 

For Regular update :
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv
Subscribe & enable notification bell : www.amchimumbaionline.com


കൈയെഴുത്ത് ശാസ്ത്രത്തിന്റെ ലളിതമായ വിദ്യകളുമായി മുംബൈ മലയാളികൾ
കൈയ്യക്ഷരം നന്നാക്കാൻ സൂത്ര വിദ്യ (Watch Video)
മാതൃകയായി വാരിയർ ഫൌണ്ടേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here