സാമൂഹിക തരംഗമായി മാറാൻ പുതിയ എഴുത്തുകാർക്ക് കഴിയാതെ പോകുന്നുവെന്ന് കവിയും ചിന്തകനുമായ ഇ ഐ എസ് തിലകൻ

0
പുതിയ എഴുത്തുകാർ സ്വന്തം സൃഷ്ടികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരാണെന്നും ഒരു സാമൂഹിക തരംഗമായി മാറാൻ ഇവർക്കൊന്നും കഴിയുന്നില്ലെന്നും തിലകൻ പറഞ്ഞു. പഴയ കാല സാംസ്‌കാരിക രംഗം വലിയ അട്ടിമറികൾക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളെതെന്നും എന്നാൽ ഇന്നത്തെ തലമുറക്ക് അതിനു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ അവർ അവരുടേതായ ചെറിയ വൃത്തത്തിൽ ചുരുങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും തിലകൻ അഭിപ്രായപ്പെട്ടു.
മുംബൈ സാംസ്കാരിക രംഗത്ത് സമൂലമായ ഇടപെടൽ ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പറ്റം സാഹസികരായ യുവാക്കളുടെ കൂട്ടായ്മയുടെ ഭാഗമാകാൻ ആയി എന്നതാണ് എന്റെ സാംസ്‌കാരിക ജീവിതത്തെ രൂപപ്പെടുത്തിയ പ്രധാന ഘടകമെന്നും ഇ. ഐ. എസ്. തിലകൻ പറഞ്ഞു.
മുളുണ്ട് കേരള സമാജത്തിന്റെ ആദ്യകാലപ്രസിഡന്റായിരുന്ന കെ. എം. മാത്യുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരദാനചടങ്ങിൽ അവാർഡ് സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു തിലകൻ
2013ൽ ആരംഭിച്ച ഈ അവാർഡ് 2018ൽ കവിയുംചിന്തകനും സാംസ്‌കാരിക പ്രവർത്തകനുമായ ഇ. ഐ. എസ്. തിലകന് മുളുണ്ട് വെസ്റ്റിലുള്ള വിദ്യാബെൻഗാർഡി ഹൈസ്കൂൾ ഹാളിൽ വെച്ച് ഒക്ടോബർ14 ഞായറാഴ്ച 5 മണിക്ക് നൽകുകയുണ്ടായി.
സമാജത്തിന്റെ ആദ്യകാല പ്രസിഡന്റ് ആയിരുന്ന കെ എം മാത്യുവിന്റെ പേരിൽ നൽകി വരുന്ന ഇപ്രാവശ്യത്തെ പുരസ്‌കാരം മുംബൈയിലെ  കവിയും ചിന്തകനും സാംസ്‌കാരിക നായകനുമായ ഇ ഐ എസ് തിലകന് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു മുളുണ്ട് കേരള സമാജം പ്രസിഡന്റ് സി.കെ.കെ.പൊതുവാൾ പറഞ്ഞു.
മറ്റുള്ള സംഘടനകൾ നൽകുന്നതിലും വ്യത്യസ്‍തമായ പുരസ്‌കാരമാണ് മുളുണ്ട് സമാജം ഇക്കാലമത്രയും നൽകി വന്നിരുന്നത് എന്ന്  ജനറൽ സെക്രട്ടറി ഇ രാമചന്ദ്രൻ പറഞ്ഞു.
സമാജം പ്രസിഡന്റ് കലാശ്രീ. സി. കെ. കെ. പൊതുവാൾ തിലകനെ പൊന്നാടയണിയിക്കുകയും ഫലകം സമർപ്പിക്കുകയുമുണ്ടായി. സമാജം ജനറൽ സെക്രട്ടറി ഇ. രാമചന്ദ്രൻ പ്രശസ്തി പത്രവും ട്രെഷറർ ശാന്ത വാസുദേവൻ ക്യാഷ് അവാർഡും നൽകി
ഇതോടൊന്നിച്ഛ് അജിത്കുമാർ നായരുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ 5000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും SSC, HSC വിഭാഗങ്ങളിൽ കൂടുതൽ മാർക്കു വാങ്ങിയ നന്ദിനി വിനോദ്‌കുമാർ, ദിൽറോസ് റെജി കരക്കാട്ടിൽ എന്നിവർക്ക് അജിത്കുമാറിന്റെ മാതാവ് സോമലത കുമാരൻനായർ നൽകുകയുണ്ടായി.
CKK പൊതുവാൾ, കെ. ഗോപാലൻ നായർ, പി.ആർ. കൃഷ്ണൻ, വി ജി നായർ, മാനസി, കെ. രാജൻ, സി. പി. കൃഷ്ണകുമാർ,ഉഴവൂർ ശശി, അഡ്വ :പദ്മ ദിവാകരൻ, പ്രേംലാൽ, വി. എൻ. ഗോപാലകൃഷ്ണൻ, ടി. കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. Dr. വേണുഗോപാൽഅവതാരകനായിരുന്നു. യോഗത്തിൽ പ്രസിഡന്റ് CKK പൊതുവാൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിഇ. രാമചന്ദ്രൻ സ്വാഗതവും സെക്രട്ടറി ശാന്തിലക്ഷ്മി നാരായണൻ നന്ദി പ്രകടനവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here