കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധമുയർത്തി പൗര സമൂഹം കൈകോർത്തു

0
മുംബൈയുടെ വിവിധ ഭാഗങ്ങളിലായി പൗര സമൂഹം മനുഷ്യ ചങ്ങല തീർത്തു അനീതിക്കെതിരെ പ്രതിഷേധമുയർത്തി. നവി മുംബൈയിലെ വാഷി റെയിൽവേ സ്റ്റേഷന് സമീപം, കൂടാതെ അന്ധേരി, പവായ്, ഡോംബിവ്‌ലി, കല്യാൺ, മീരാ റോഡ്, ഭാണ്ഡൂപ് , താനെ തുടങ്ങി നഗരത്തിന്റെ പതിനേഴോളം കേന്ദ്രങ്ങളിലാണ് ബി ജെ പി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ കുടുംബസമേതം തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഒക്ടോബർ 21 വൈകുന്നേരം ബാനറുകൾ കൈയ്യിലേന്തി വിദ്യാഭ്യാസമേഖലയിലെ ഭീകരമായ കച്ചവടത്തിനതിരെയും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുവാൻ ആവശ്യപ്പെട്ടുമാണ് ഇവരെല്ലാം ഒത്തുകൂടിയത് . തൊഴിലില്ലായ്മ വർദ്ധിപ്പിക്കുന്ന സർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ സമരക്കാർ മുന്നോട്ടു വച്ചു . പൊതു സമൂഹം ആവശ്യപ്പെടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ജനകീയ ഐക്യനിരയിൽ നിരവധി പേരാണ് കണ്ണികളായത്.

::::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitvസാമൂഹിക തരംഗമായി മാറാൻ പുതിയ എഴുത്തുകാർക്ക് കഴിയാതെ പോകുന്നുവെന്ന് കവിയും ചിന്തകനുമായ ഇ ഐ എസ് തിലകൻ

LEAVE A REPLY

Please enter your comment!
Please enter your name here