പദ്മശ്രീ സുകുമാരി സ്മാരക പുരസ്‌കാരം ഫെബ്രുവരിയിൽ ; അപേക്ഷ ക്ഷണിച്ചു

2019 ഫെബ്രുവരി 24 വൈകീട്ട് 5 മണിക്ക് ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന സംഘടനയുടെ വാർഷികാഘോഷത്തിൽ പുരസ്‌കാരം സമർപ്പിക്കും

0
ഡോംബിവില്ലി : അന്തരിച്ച നടിയും സിനിമാതാരവുമായിരുന്ന പദ്മശ്രീ സുകുമാരിയുടെ ഓർമ്മ നിലനിർത്തുന്നതിനായി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി മറുനാട്ടിലെ നൃത്ത പ്രതിഭകൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന പദ്മശ്രീ സുകുമാരി സ്മാരക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു .2019 ഫെബ്രുവരി 24 വൈകീട്ട് 5 മണിക്ക് ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന സംഘടനയുടെ വാർഷികാഘോഷത്തിൽ പുരസ്‌കാരം സമർപ്പിക്കും . ഈ ഹാളിലായിരുന്നു സുകുമാരി അവസാനമായി നൃത്തം ചെയ്തത് .കലാമണ്ഡലം ദീപ വാരിയർ , ട്രൂ ഇന്ത്യൻ ക്രിയേറ്റീവ് വിങ്ങ് ഡയറക്ടർ ആർ എൽ വി അംബിക വാരസ്യാർ , കലാനിലയം ശ്രീജ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിക്കുക . കലാസാംസ്കാരിക മേഖലകളിൽ നിന്നും ക്ഷണിക്കപ്പെടുന്ന അതിഥികൾക്ക് മുൻപിൽ പുരസ്കാരദാനം നിവഹിച്ച ശേഷം ജേതാവിന്റെ നൃത്ത പരിപാടിയും അരങ്ങേറും.

 

സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സുകുമാരി സ്മാരക പുരസ്കാരവും അന്ന് തന്നെ സമർപ്പിക്കും . 2018 ഡിസംബർ 15 നു മുൻപായി അപേക്ഷകൾ ലഭിച്ചിരിക്കണം . കൂടുതൽ വിവരങ്ങൾക്ക് 9320986322 / 8422007013 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitvദൈവത്തിന്റെ സ്വന്തം നാടിനായി ഈണവും താളവുമൊരുക്കി ദൈവത്തിന്റെ സ്വന്തം മക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here