ബോളിവുഡിലെ അതിമനോഹരമായ കണ്ണുകൾ; ഇഷ്ടം വെളിപ്പെടുത്തി ദീപിക പദുകോൺ

0
ആരുടെ കണ്ണുകളാണ് ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളതെന്ന കരൺ ജോഹറിന്റെ കുസൃതി ചോദ്യത്തിനാണ് തെല്ലു പോലും ആലോചിക്കാതെ ദീപിക മനസ്സ് തുറന്നത്. ബോളിവുഡിലെ അതിമനോഹരമായി തനിക്ക് തോന്നിയിട്ടുള്ളത് ഫവാദ് ഖാന്റെ കണ്ണുകളാണെന്നാണ് ദീപിക പറഞ്ഞത്. ജനപ്രിയ പരിപാടിയായ കോഫി വിത്ത് കരൺ എന്ന സംവാദ പാരമ്പരയിലാണ് ദീപികയും ആലിയാ ഭട്ടും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പങ്കു വച്ചത്.
ദീപികയുടെ അപ്രതീക്ഷിതമായ ഉത്തരം കേട്ട് കരൺ ജോഹറും ഒന്ന് ഞെട്ടി. കാരണം ഇത് വരെ സ്‌ക്രീൻ സ്പേസ് പോലും പങ്കു വച്ചിട്ടില്ലാത്ത ദീപിക എങ്ങിനെയാണ് ഫവാദിന്റെ കണ്ണുകളിൽ ഒളിപ്പിച്ച സൗന്ദര്യം കണ്ടെടുത്തതെന്നാണ് കോഫിക്കാരന്റെ സംശയം. എന്നാൽ ഇന്ത്യൻ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയിൽ റാംപിൽ ഒരുമിച്ചു നടന്നിട്ടുള്ളവരാണത്രെ ദീപികയും ഫവാദും.
ദീപിക തന്റെ പദ്മാവത് എന്ന ചിത്രത്തിൽ രാവാൻ രത്തൻ സിംഗിന്റെ റോളിലേക്ക് ഫവാദ് ഖാനെ ശുപാർശ ചെയ്തിരുന്നുവെന്നാണ് ബോളിവുഡിലെ പാപ്പരാസികൾ പറഞ്ഞു പരത്തുന്നത്. ഇതിനായി ഫവാദും സഞ്ജയ് ലീലാ ബൻസാലിയുമായി കൂടിക്കാഴ്ചക്കും ദീപക് അവസരമൊരുക്കിയിരുന്നത്രെ. പക്ഷെ പദ്മാവതിൽ ദീപികയുടെ സ്ക്രീൻ ഭർത്താവായി ഫവാദ് യോജിക്കുന്നില്ലെന്ന് പറഞ്ഞാണ് പിന്നീട് റോൾ ഷാഹിദ് കപൂറിന് ലഭിക്കുന്നത്.

:::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitvബോക്സ് ഓഫീസിൽ വൻ കവർച്ച നടത്തി കൊച്ചുണ്ണി; കാണികളുടെ മനം കവർന്ന് ഇത്തിക്കര പക്കി.
നോ മീൻസ് നോ’ ആദ്യമേ പറഞ്ഞാൽ ‘മീടൂ’ പറയേണ്ടി വരില്ല – ശ്വേതാ വാരിയർ

LEAVE A REPLY

Please enter your comment!
Please enter your name here