മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആംചി മുംബൈ സമാഹരിച്ച ചെക്കുകൾ കൈമാറി

0
ആംചി മുംബൈയുടെ മയിൽ‌പ്പീലി, ഗോൾഡൻ വോയ്‌സ് തുടങ്ങിയ റിയാലിറ്റി ഷോയുടെ വേദികളിൽ വിവിധ മലയാളി സംഘടനകളും, വ്യക്തികളും, സമാജങ്ങളും നൽകിയ CMDRF ന്റെ പേരിലുള്ള 28 ചെക്കുകൾ കേരളാ ഹൌസ് മാനേജർ രാജീവിന് കൈമാറി. കേരളത്തിന്റെ പുനരുദ്ധാരണ പദ്ധതിക്ക് പിന്തുണയുമായി നിരവധി സുമനസുകളാണ് രംഗത്തു വന്നത്.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ   സംഘടിപ്പിക്കുന്ന നൃത്ത സംഗീത പരിപാടിയിലൂടെ സമാഹരിക്കുന്ന തുകയും നവ കേരള പദ്ധതിക്കായി നൽകുമെന്ന് പ്രസിഡണ്ട് പി ജെ അപ്രേം അറിയിച്ചു. ഏകദേശം 25 കോടി രൂപയോളം സമാഹരിക്കാനുള്ള പദ്ധതിയാണ് ഡോ അശോക് മേത്ത ബ്രാൻഡ് അംബാസഡർ ആയ Rebuilding Kerala – One Song at a time എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ആംചി മുംബൈ മീഡിയ പാർട്ടണറായ Rebuilding Kerala – One Song at a time എന്ന പരിപാടി ഡിസംബർ 30ന് ഷണ്മുഖാനന്ദാ ഹാളിൽ അരങ്ങേറും. കേരളത്തിലെയും മഹാരാഷ്ട്രയിലെയും ജനപ്രതിനിധികൾ കൂടാതെ സിനിമാ ടെലിവിഷൻ മേഖലയിലെ പ്രശസ്തരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
സംഗീതത്തെ ആഘോഷമാക്കി ഗോൾഡൻ വോയ്‌സ് മത്സരവേദി
മയിൽ‌പീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here