മഴയുടെ സൗന്ദര്യം സംഗീതത്തിലേക്ക് ആവാഹിച്ച് അജയ് സത്യൻ

മുംബൈയിൽ ജനിച്ചു വളർന്ന അജയ് സത്യൻ തന്റെ നാലാം വയസ്സിലാണ് സംഗീത യാത്രക്ക് തുടക്കമിടുന്നത്. മഴയെന്ന ഏറ്റവും പുതിയ ആൽബത്തിലൂടെ മലയാള സംഗീത രംഗത്തെ പുത്തൻ പ്രതീക്ഷയായി മാറിയിക്കയാണ് അജയ് എന്ന സംഗീതജ്ഞൻ

0

ചാഞ്ഞു പെയ്യുമ്പോഴും ചെരിഞ്ഞു പെയ്യുമ്പോഴും  കാറ്റിനൊപ്പം ചാറ്റൽ മഴയായി താളത്തില്‍ പെയ്യുമ്പോഴും മഴയുടെ സൗന്ദര്യം ഒന്നുവേറെത്തന്നെയാണ്. സൃഷ്ടിയുടെ ഇലകള്‍ തളിര്‍ക്കുന്ന മഴക്കാലത്തെ സംഗീതത്തിലേക്ക് ആവാഹിച്ചിരിക്കയാണ് യുവ ഗായകനായ അജയ് സത്യൻ.

പ്രപഞ്ച സംഗീതത്തിലെ ആദിതാളമാണ് മഴ. രാപ്പകലുകളിൽ ഇലകളെ തഴുകിയുണർത്തിയും നൃത്തം വയ്പ്പിച്ചും ഭൂമിയിൽ വസന്തം വിരിയിക്കുന്ന പൂനിലാ മഴയുടെ ഈണവും താളവുമാണ് അജയ് ഒരുക്കിയിരിക്കുന്ന മഴയെന്ന പുതിയ സംഗീത ആൽബം. ശശികല മേനോന്റെ വരികൾക്ക് അജയ് സത്യൻ നൽകിയ ഈണത്തിൽ അജയിനോടൊപ്പം മിഥുൻ ജയരാജ്, അജിത് സത്യൻ എന്നിവർ ചേർന്ന് ആലപിച്ചപ്പോൾ ആസ്വാദക മനസ്സുകളിലും ഒരു ചാറ്റൽ മഴയുടെ സുഖത്തോടെ പെയ്തിറങ്ങുകയായിരുന്നു മ്യൂസിക് മോജോയ്ക്ക് വേണ്ടിയൊരുക്കിയ ഈ സംഗീത മഴ.

ഗായകൻ അജയ് സത്യന്റെ ആദ്യ സ്വതന്ത്ര കോമ്പോസിങ് കൂടിയാണ് മഴ. മുംബൈയിൽ ജനിച്ചു വളർന്ന അജയ് സത്യൻ തന്റെ നാലാം വയസ്സിലാണ് സംഗീത യാത്രക്ക് തുടക്കമിടുന്നത്. മഴയെന്ന ഏറ്റവും പുതിയ ആൽബത്തിലൂടെ മലയാള സംഗീത മേഖലയിലെ പുത്തൻ പ്രതീക്ഷയായി മാറിയിക്കയാണ് അജയ് എന്ന സംഗീതജ്ഞൻ. ഇതിനകം ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി സ്റ്റേജുകൾ, അമൃത, ഏഷ്യാനെറ്റ്, കൈരളി തുടങ്ങി ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകൾ കൂടാതെ പിന്നണി ഗായകനായും ചലച്ചിത്ര നടനായും കഴിവ് തെളിയിച്ചിട്ടുണ്ട്. പാലക്കാടു സ്വദേശികളായ പി സത്യൻ ശ്യാമാ ദമ്പതികളുടെ മകനാണ് അജയ് .


മലയാളി താരങ്ങളുടെ ചില കമ്പങ്ങൾ
ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു
മധുവും മനോജ് കെ ജയനും മുംബൈയിൽ
മുംബൈ പുണെ യാത്ര വെറും 20 മിനുറ്റിൽ !!
കമലിന്റെ ആമി; മുംബൈയിൽ സമ്മിശ്ര പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here