മോഹൻലാൽ ചിത്രം നീരാളിയുടെ പരാജയ കാരണങ്ങൾ

ഹോളിവുഡ് ആക്ഷൻ ചിത്രങ്ങൾക്ക് സമാനമായി പരുവപ്പെടുത്തിയ തിരക്കഥ പക്ഷെ ചിത്രീകരണത്തിൽ വേണ്ടത്ര നിലവാരം പുലർത്തിയില്ല.

0
മുംബൈയിൽ വച്ച് ചിത്രീകരിച്ച നീരാളിയിലെ സാങ്കേതിക പ്രവർത്തകരും ബോളിവുഡിൽ നിന്നുള്ളവരായിരുന്നു. 20 ദിവസത്തെ ഷെഡ്യൂളിൽ മുംബൈയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ഒരു സൂപ്പർ താര ചിത്രത്തിന് കിട്ടിയ ഇനിഷ്യൽ മാത്രമാണ് നീരാളിക്ക് അവകാശപ്പെടാവുന്ന മേന്മ. ഒരാഴ്ച പിന്നിടും മുൻപേ ചിത്രം പെട്ടിയിലായി.
മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം മലയാളികൾ കല്പിച്ചു നൽകിയ ചില ഇമേജുകൾ ഉണ്ട്. അതിൽ നിന്നും വ്യതിചലിച്ചുള്ള ഒരു പരീക്ഷണങ്ങൾക്കും പ്രേക്ഷകർ കൂട്ട് നിന്ന് കണ്ടിട്ടില്ല. ഇത്തരം ചിത്രങ്ങളെ പാടെ തള്ളിക്കളഞ്ഞ ചരിത്രമാണ് മുൻപും ഉണ്ടായിട്ടുള്ളത്. പൊതുവെ മാറ്റങ്ങൾക്ക് മടിയുള്ള പ്രകൃതമാണ് മലയാളിയുടേത്. തമിഴിയും, തെലുങ്കിലുമെല്ലാം ഈ മേഖലയിൽ നവീകരണം നടക്കുമ്പോഴും മലയാളികൾ തയ്യാറാകാത്തതിന് കാരണം സമൂഹം വച്ച് പുലർത്തുന്ന ചില മുൻധാരണകളാകാം.

Making of Neerali
അപകടത്തിൽ പെട്ട് കൊക്കയിലേക്ക് പതിക്കുവാൻ തൂങ്ങി കിടക്കുന്ന ഒരു ജീപ്പിലെ നിസ്സഹായകനായ നായകനായാണ് വർമ്മ മോഹൻലാലിനെ ചിത്രീകരിച്ചിരിക്കുന്നത്. രക്ഷപ്പെടുവാൻ മോഹൻലാൽ കാട്ടികൂട്ടുന്ന പരാക്രമങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടക്കുന്ന സുരാജ് വെഞ്ഞാറന്മൂടും ഗർഭിണിയായ ഭാര്യയുടെ റോളിലെത്തുന്ന നാദിയ മൊയ്‌തുവുമൊക്കെ പ്രേക്ഷകന്റെ സഹനശക്തിയെയും യുക്തിയെയും പരീക്ഷിച്ചു കൊണ്ടിരുന്നുവെന്നാണ് ശരാശരി മലയാളി പ്രേക്ഷകർ പങ്കു വച്ച പരാതി. ഒരു പക്ഷെ പുതുമുഖങ്ങളെ വച്ചായിരുന്നു അജോയ് വർമ്മ ഈ ചിത്രം ചെയ്തിരുന്നതെങ്കിൽ ഇതൊരു ഹിറ്റ് ചിത്രം ആകുവാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാകില്ല.
ഹോളിവുഡ് ആക്ഷൻ ചിത്രങ്ങൾക്ക് സമാനമായി പരുവപ്പെടുത്തിയ തിരക്കഥ പക്ഷെ ചിത്രീകരണത്തിൽ വേണ്ടത്ര നിലവാരം പുലർത്തിയില്ല. ക്രോമോ ഷൂട്ടിലെ അശ്രദ്ധകൾ സീനുകളിൽ ബാലിശമായ കല്ലുകടി ഉണ്ടാക്കിയതും സാങ്കേതികത്തികവിനെ കൂടുതലായും ആശ്രയിക്കുന്ന ഇത്തരം ചിത്രങ്ങളിലെ വലിയ പോരായ്മയായി.
തട്ടിക്കൂട്ട് ചിത്രം പോലെ തോന്നിപ്പിക്കുന്നതായിരുന്നു ഇതിലെ പല രംഗങ്ങളുമെന്നാണ് ഉയർന്ന കേട്ട മറ്റൊരു പരാതി. വന്നു പോകുന്ന താരങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയും ചിത്രത്തെ വിപരീതമായി ബാധിച്ചുവെന്ന് പറയാം.

മുംബൈയിൽ മോഹൻലാലിനൊപ്പം ഇന്ദ്രജാലം തീർത്ത തമ്പി
മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ചു മോഹൻലാൽ

LEAVE A REPLY

Please enter your comment!
Please enter your name here