ഞാനും ‘ആമി’ കണ്ടു.

മാധവിക്കുട്ടിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന പ്രശസ്ത ചലച്ചിത്ര താരം ഊർമിള ഉണ്ണി 'ആമി' കണ്ട അനുഭവം പങ്കു വയ്ക്കുന്നു.

2
Movie Review of Aami

ഞാനും ‘ആമി’ കണ്ടു …. ചിലയിടങ്ങളിൽ കുറച്ചു വലിച്ചിൽ അനുഭവപ്പെട്ടെങ്കിലും കണ്ടിരിക്കാവുന്ന സിനിമ. പുതുതലമുറക്ക് ഇഷ്ടപ്പെടില്ലായിരിക്കും. പടം നിറഞ്ഞോടില്ലായിരിക്കും. പാട്ടുകൾ ഹിറ്റ് ആകില്ലായിരിക്കും. പക്ഷെ സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിനൊരു വേദന അനുഭവപ്പെട്ടു .അതിലാണ് കമലിന്റെ വിജയം. ഹിന്ദുവിനേയോ മുസ്ലീമിനെയോ വേദനിപ്പിക്കാതെ ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്തതിൽ കമലിന് 100 മാർക്കാണ് .ഏറ്റവും നല്ല നടനാണെന്ന് അരുൺ ഗോപി തെളിയിച്ചു. ആർക്കും പ്രണയം തോന്നിപ്പോകും ടൊവിനോയോട് .അനൂപ് മേനോൻ തകർത്തു! ബാലാമണിയമ്മ. രണ്ടു പേരും നന്നായി. ശ്രീദേവി ഉണ്ണി ആ വീട്ടിൽ തന്നെ ജനിച്ചു വളർന്ന പോലെ. വി എം നായർ, വള്ളത്തോൾ, ചങ്ങമ്പുഴ എല്ലാവരും അനുയോജ്യരായി . ഏതു സ്ത്രീയും വെറുത്തു പോകുന്ന പോലെയുള്ള പത്രാധിപന്റെ വേഷം രൺജി ഗംഭീരമാക്കി. ചുള്ളിക്കാടും, കെ പി എ സിയും നന്നായി. കമലയുടെ കുട്ടിക്കാലം അഭിനയിച്ച രണ്ടു കുട്ടികളും മത്സരിച്ചഭിനയിച്ചു.

ചെറിയ കുട്ടികളെ പോലെ കൊഞ്ചിയും, ഒരു മധുര പതിനേഴുകാരിയെ പോലെ ചിണുങ്ങിയും,അറുപത്തഞ്ചാം വയസ്സിലും പ്രേമപരവശയായിരുന്ന ആമിയേടത്തിയുടെ ശബ്ദം… അതെനിക്കു മറക്കാനാവില്ല മഞ്ജുവിന്റെ ശബ്ദം ആമിയേടത്തിക്ക് ഒട്ടും ചേർന്നില്ല

ഇനി ആമി! മഞ്ജു അല്ലാതെ മറ്റാർക്കും ഈ വേഷം ഇത്ര നന്നാക്കാൻ പറ്റില്ല .ആമിയേടത്തിയെ പരിചയമില്ലാത്ത മഞ്ജുവിന് ഇത്രയൊക്കെ ആ കഥാപാത്രത്തോട് താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞല്ലോ!നല്ല വേഷ ചേർച്ച .ഇനി എനിക്ക് യോജിക്കാനാവാത്ത ഒറ്റക്കാര്യം! ….ശബ്ദം! ചെറിയ കുട്ടികളെ പോലെ കൊഞ്ചിയും ,എന്നും ഒരു മധുര പതിനേഴുകാരിയെ പോലെ ചിണുങ്ങിയും ,അറുപത്തഞ്ചാം വയസ്സിലും പ്രേമ പരവശയായിരുന്ന ആമിയേടത്തിയുടെ ശബ്ദം … അതെനിക്കു മറക്കാനാവില്ല … മഞ്ജുവിന്റെ ശബ്ദം ആമിയേടത്തിക്ക് ഒട്ടും ചേർന്നില്ല . മിമിക്രിയല്ല സിനിമ എന്നറിയാം, ബാക്കിയൊക്കെ കോപ്പി ചെയ്യാമെങ്കിൽ ശബ്ദവും പൊരുത്തപ്പെടുത്താമായിരുന്നു. ആമിയേടത്തിയെ അറിയാത്ത മഞ്ജുവിന് അത് പറഞ്ഞാൽ മനസ്സിലാവില്ല. മറ്റാരെ കൊണ്ടെങ്കിലും ഡബ് ചെയ്യിക്കാമായിരുന്നു. പഴമയുടെ മഞ്ഞ വെളിച്ചം ചിത്രത്തിലുടനീളം നില നിർത്തിയതു നന്നായി. പാട്ടുകൾ നന്ന്. പക്ഷെ മനസ്സിൽ നിൽക്കുന്നില്ല. എന്നാൽ തിരക്കഥ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു കമൽ. സിനിമ മൊത്തത്തിൽ ഒന്നു വെട്ടിച്ചുരുക്കിയെങ്കിൽ കുറച്ചു കൂടി മനോഹരമായേനെ.

കമലിന്റെ ആമി; മുംബൈയിൽ സമ്മിശ്ര പ്രതികരണം

കുട്ടിക്കാലത്ത് പുന്നയൂർക്കുളത്തെ എലിയങ്ങാട്ടു കോവിലകത്തു പോകുമ്പോൾ അവിടെത്തെ തമ്പുരാട്ടിമാർ നാലാ പാട്ടേക്കു ചൂണ്ടി പറയും കമലാദാസിന്റെ വീടാ. ഇംഗ്ളീഷിലൊക്കെയാ കവിത എഴുതുക എന്ന്. കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു ഞാൻ .പിന്നീട് എറണാകുളത്ത് എഴുത്തുകാരുടെ കൂട്ടായ്മ തുടങ്ങിയ മ്പോൾ ആമി ഏടത്തി എന്നെയും അതിൽ അംഗമാക്കി .ആ സൗഹൃദം മരണം വരെ നീണ്ടു .മാമ്പഴ പുളിശേരി കൂട്ടി ഊണുകഴിക്കാൻ ക്ഷണിച്ച് ഞാനവിടെ ചെന്നപ്പോൾ പുറത്തിരിക്കുന്ന മലപ്പുറത്തുകാരെ കേൾക്കാതെ പർദ്ദയിട്ട ആമി ഏടത്തി എന്റെ ചെവിയിൽ പറഞ്ഞു അകത്തെ മുറിയിൽ വിഗ്രഹത്തിനു മുമ്പിൽ വിളക്കു കത്തുന്നില്ലേ എന്നു നോക്കാൻ .! എന്റെയുള്ളിൽ പരിഭ്രമം നിറഞ്ഞു. എന്തോ കള്ളം പറഞ്ഞ് ഊണുകഴിക്കാതെ ഞാനിറങ്ങി .അന്നാണ് അവസാനമായി ആമിയേടത്തിയെ കണ്ടതും … പിന്നെ കരിനീലിച്ച മുഖവുമായി തൃശൂർ സാഹിത്യ അക്കാദമിയിൽ ചില്ലു പെട്ടിയിൽ കിടക്കുന്നതു കണ്ടപ്പോൾ .. ഉള്ളിൽ പറഞ്ഞു .. ഒന്നും വേണ്ടായിരുന്നു ….കമലാ സുരയ്യയെ കുറിച്ച് കമൽ സാർ തന്നെ സിനിമ ചെയ്യണം എന്ന് ആദ്യം ഐഡിയ പറഞ്ഞ ആൾ എന്ന നിലയിൽ ഇത്രയും എഴുതണം എന്നു തോന്നി. അത്ര മാത്രം .


  • ഊർമ്മിള ഉണ്ണി

രാജ്യത്തിൻറെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം
ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു
കാലമറിഞ്ഞ പാതിരാകാലം

2 COMMENTS

  1. സിനിമയെ കുറിച്ചുള്ള അവലോകനം നന്നായിട്ടുണ്ട്. ശരിയാണ് മഞ്ജുവിന്റെ ശബ്ദം മാധവിക്കുട്ടിയെ അറിയുന്നവർക്ക് കല്ലുകടിയായി അനുഭവപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here