ജന്മദിനവും ദീപാവലി ആഘോഷവുമായി ഷാരുഖ് ഖാൻ

0
രണ്ടു ദിവസം മുൻപ് സുഹൃത്തുക്കളും ബന്ധുക്കളുമൊത്ത് ജന്മദിനമാഘോഷിച്ച ബോളിവുഡ് ബാദ്ഷാ ഇപ്പോഴിതാ ദീപാവലി ആഘോഷങ്ങളുമായി ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളും കുടുംബത്തോടൊപ്പം തിരക്കിലാണ്. ജന്മദിനം ബാന്ദ്രയിലെ ഹോട്ടലിൽ വച്ചായിരുന്നു. വെളുപ്പിന് രണ്ടു മണി വരെ നീണ്ട പാർട്ടി പോലീസ് ഇടപെട്ടാണ് നിറുത്തിയത്. ഷാരൂഖ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീറോ എന്ന ചിത്രത്തിന്റെ ട്രെയിലറും ജന്മദിനത്തോടനുബന്ധിച്ചു നടന്ന പാർട്ടിയിൽ പുറത്തിറക്കിയിരുന്നു.
ദീപാവലി ആഘോഷം ബാന്ദ്രയിലെ വീട്ടിൽ വച്ചായിരുന്നു. ഭാര്യ ഗൗരിയോടും മക്കളോടുമൊപ്പം നിൽക്കുന്ന ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ദീപാവലി ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങൾ ഗൗരി ഖാൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

 

കറുപ്പും ഗോൾഡനും നിറത്തിലെ വസ്ത്രങ്ങളിണിഞ്ഞാണ് കുടുംബത്തിന്‍റെ ദീപാവലി ആഘോഷം. ആരാധകരുൾപ്പെടെ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ആലിയ ഭട്ട്, കത്രീന കൈഫ്, കാജോൾ, മനീഷ കൊയ്‌രാള, റിതേഷ് ദേശ്മുഖാ, ആദിത്യ താക്കറെ,ശിൽപ്പ ഷെട്ടി, കരിഷ്മ കപൂർ, കരീന കപൂർ,  വിദ്യാ ബാലൻ തുടങ്ങി നിരവധി താരങ്ങൾ കിംഗ് ദീപാവലി പാർട്ടിയിൽ പങ്കെടുത്തു. ശിൽപ്പ ഷെട്ടി, വിദ്യാബാലൻ തുടങ്ങി പലരും ദീപാവലി ആഘോഷത്തിന്റെ അപൂർവ ഫോട്ടോകൾ ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴി പങ്കു വച്ചിരുന്നു. എസ് ആർ കെമാരുടെ നടുവിൽ ; ഇതിൽ കൂടുതൽ എന്തുവേണം !! എന്ന അടിക്കുറിപ്പോടെയാണ്‌ വിദ്യാബാലന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഭർത്താവ് സിദ്ധാർഥ് റോയ് കപൂറും, ഷാരുഖ് ഖാനും നടുവിൽ നിന്നുള്ള വിദ്യയുടെ ഫോട്ടോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു.
ബാന്ദ്ര കടൽ തീരത്തിനോട് ചേർന്നുള്ള സ്വപ്ന സൗദമായ മന്നത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. താരങ്ങളെ ഒരു നോക്ക് കാണുവാനായി ആരാധകർ ഗേറ്റിന് വെളിയിൽ തടിച്ചു കൂടിയിരുന്നു. പാപ്പരാസി മാധ്യമങ്ങളും താരങ്ങളെ ഒപ്പിയെടുക്കാൻ കാത്തു നിന്നിരുന്നു.

Zero Trailer launch during the birthday party of King Khan >>

 


ബോളിവുഡ് ഫാഷൻ ഡിസൈനർ നിഖിൽ തമ്പിയുടെ ഒഴിവുകാല വസതി #WatchVideo
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആംചി മുംബൈ സമാഹരിച്ച ചെക്കുകൾ കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here