മുംബൈയിൽ സി എൻ ജി കാറുകൾക്ക് പ്രിയമേറുന്നു.

ജനപ്രിയത കണക്കിലെടുത്ത് കൂടുതൽ സി എൻ ജി മോഡലുകൾ വിപണിയിലെത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസൂക്കി

0
പെട്രോൾ ഡീസൽ വിലയിലെ കുതിച്ചു ചാട്ടം മുംബൈയിലെ വാഹന യാത്രക്കാരെ മാറി ചിന്തിക്കാൻ പ്രെരിപ്പിക്കുകയാണ്. നഗരത്തിലെ വാഹനവിപണിയിൽ സി എൻ ജി കാറുകളുടെ വിൽ‌പനയിലുണ്ടായിരിക്കുന്ന വർധനവ് ഇതാണ് സൂചിപ്പിക്കുന്നത്. മുംബെയിലെ പ്രധാന നിരത്തുകളിൽ കൂടി ഓടുന്ന പത്തു വാഹനങ്ങൾ എടുത്താൽ അതിലൊന്ന് സി എൻ ജി സംവിധാനമുള്ള കാറുകളായിരിക്കും. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പനയിൽ ഏഴു ശതമാനം വർദ്ധനവുണ്ടായപ്പോൾ സി എന്‍ ജി അധിഷ്ഠിത കാറുകളുടെ വില്‍പന കൂടിയത് 52 ശതമാനമാണ്. ഡിമാൻഡ് വർദ്ധിച്ചതോടെ സി എൻ ജി നിറയ്ക്കാവുന്ന സൗകര്യങ്ങൾ പല പാമ്പുകളിലും ലഭ്യമാക്കുവാൻ തുടങ്ങി. പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധനച്ചെലവില്‍ 61 ശതമാനം കുറവാണ് സി എന്‍ ജി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നേട്ടം.

ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാനാകുമെന്ന സൗകര്യം തന്നെയാണ് പലരും പെട്രോളിനും ഡീസലിലും പകരക്കാരനായി സി എൻ ജി യെ തിരഞ്ഞെടുക്കുന്നത്.

സി എൻ ജിയുടെ ലഭ്യതയാണ് ഇപ്പോൾ ഇത്തരം വാഹനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം, കൂടുതൽ സി എൻ ജി പമ്പുകൾ വരുന്നതോടെ കാറുകളുടെ വിൽപ്പന ഇരട്ടിയാകും എന്നാണ് കമ്പനികളുടെ പ്രതീക്ഷ. മുംബൈയിലെ സാധാരണക്കാരുടെ വാഹനമായ ഓട്ടോ റിക്ഷകളിൽ ഭൂരിഭാഗവും സി എൻ ജി ഘടിപ്പിച്ചതാണെന്നതും പമ്പുകളിൽ തിരക്ക് വർദ്ധിപ്പിക്കുന്നു. പലപ്പോഴും സി എൻ ജി വാഹനങ്ങൾ ഏറെ സമയം ക്യൂ നിന്നതിന് ശേഷമാണ് സി എൻ ജി നിറയ്ക്കുവാൻ കഴിയുന്നതെന്നതും ഇത്തരം വാഹനങ്ങളിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എന്നാൽ ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാനാകുമെന്ന സൗകര്യം തന്നെയാണ് പലരും പെട്രോളിനും ഡീസലിലും പകരക്കാരനായി സി എൻ ജി യെ തിരഞ്ഞെടുക്കുന്നത്.
മാരുതി, ഹ്യൂണ്ടായ് എന്നീ കമ്പനികളാണ് ഈ രംഗത്ത് നേട്ടം കൊയ്യുന്നത്. ഇതിൽ തന്നെ മികച്ച വിൽപ്പന ലഭിച്ചത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കിക്ക്. രാജ്യത്തൊട്ടാകെ 55,000 സി എന്‍ ജി കാറുകളാണ് ഇക്കാലയളവിൽ കമ്പനി വിറ്റഴിച്ചത്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നതാകട്ടെ വാഗൺ ആർ ന്റെ സി എൻ ഗി പതിപ്പും. ഇതിൽ കൂടുതൽ വിൽപ്പന നടന്ന നഗരവും മുംബൈയാണ്.

ജനപ്രിയത കണക്കിലെടുത്ത് കൂടുതൽ സി എൻ ജി മോഡലുകൾ വിപണിയിലെത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസൂക്കിയെന്ന് കമ്പനിയുടെ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. നിലവിൽ എട്ട് മോഡലുകൾക്കാണ് കമ്പനി സി എൻ ജി ഓപ്ഷൻ നൽകിയിരിക്കുന്നത്. ഹ്യുണ്ടയുടെ ജനപ്രിയ മോഡലായ സാൻ‌ട്രോയുടെ സി എൻ ജി പതിപ്പ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സി എൻ ജി പതിപ്പിൽ കൂടുതൽ വിൽപ്പന ഉണ്ടാകുമെന്നാണ് ഹ്യുണ്ടായ് കണക്കുകൂട്ടുന്നത്.മലയാളി സമാജങ്ങൾ പുതിയ തലമുറക്കായി ഇടം കണ്ടെത്തണം – കേരളീയ കേന്ദ്ര സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here