കടുംകാപ്പി പ്രണയ ചിത്രത്തിന് മുംബൈയിലും ആരാധകർ (Watch Video)

നിറത്തിന്റെയും, പണത്തിന്റെയും പേരില്‍ ചുറ്റുപാടും നടന്നു കൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്ക് നേരെ ഉയർത്തുന്ന ചോദ്യം കൂടിയാണ് ഈ ഹൃസ്വ ചിത്രം

0
ദരിദ്രനായ കാമുകന്റെയും സമ്പന്നയായ കാമുകിയുടെയും പ്രണയകഥകൾ പല ചുറ്റുപാടുകളിലും കാലഘട്ടത്തിലും ആവർത്തിക്കപ്പെട്ടതാണ്. രമണനും ചന്ദ്രികമാരും ഓരോ കാലത്തും വ്യത്യസ്ത രൂപത്തിൽ വന്നു അനുവാചകർക്ക് പ്രണയത്തിന്റെ തീഷ്ണതയും നൊമ്പരത്തിന്റെ തീവ്രതയും പല കുറി പകർന്നടിയിട്ടുള്ളതാണ്.
പറയാതെ പോയ പ്രണയത്തിന്റെയും അറിയാതെ പോയ ഇഷ്ടത്തിന്റെയും അതിഭാവുത്വം നിറഞ്ഞ കഥകളും കവിതകളുമെല്ലാം കേൾക്കാനും വായിക്കാനും കാണുവാനുമുള്ള ത്വര തന്നെയാണ് ഇത്തരം സന്ദർഭങ്ങളുടെ ആവർത്തന രഹസ്യവും
പ്രേമിച്ചിട്ടും ഒരുമിക്കാന്‍ കഴിയാതെ പോയ കമിതാക്കളും, പ്രേമനൈരാശ്യത്തിൽ ജീവനൊടുക്കിയ കാമുകന്മാരുമെല്ലാം പഴങ്കഥകളാണ്. എന്നാല്‍ ആ നിരാശക്കൊടുവില്‍ തന്റെ പ്രണയം യാഥാര്‍ത്ഥ്യമാകുന്നുവെന്നറിയുമ്പോൾ ഉണ്ടാകുന്ന വികാരത്തിന് പകരം വയ്ക്കാനൊന്നുമില്ല. അത്തരത്തില്‍ നിരാശയില്‍ തുടങ്ങി ഒരു പാട്ടിലൂടെ തന്റെ പ്രണയം യഥാര്‍ത്ഥ്യമാക്കുന്ന യുവാവിന്റെ കഥ പറയുന്ന മനോഹരമായ ഒരു ഹ്രസ്വ ചിത്രമാണ് കടുംകാപ്പി ഒരു പ്രേമഗാനം.

പ്രതികരണവും ലഭിക്കാതിരുന്നിട്ടും വീണ്ടും പ്രണയം തുറന്നു പറഞ്ഞ അവനെ കൂട്ടുകാര്‍ നിരുത്സാഹപ്പെടുത്തുമ്പോൾ ചെറുപുഞ്ചിരിയോടെ അവൻ ചോദിച്ച ചോദ്യത്തിനും ആർക്കും മറുപടി നൽകാനായില്ല.

വെളുത്ത സുന്ദരി പെണ്ണിനെ പ്രണയിച്ച ഇരുണ്ടനിറമുള്ള യുവാവിന്റെ അപകർതാബോധത്തിൽ നിന്നും തുടങ്ങുന്ന ചിത്രം പുരോഗമിക്കുന്നത് സുഹൃത്തുക്കളുടെ ഉപദേശത്തിലൂടെയാണ്. ഒരു വിധത്തിലും അനുയോജ്യമല്ലാത്ത പ്രേമത്തിൽ നിന്നും പിന്തിപ്പിക്കാൻ ശ്രമിക്കുന്ന കൂട്ടുകാരുടെ മുന്നിൽ പ്രണയത്തെ മനസ്സിന്റെ കോണിൽ സൂക്ഷിച്ചു കൊണ്ട് തന്നെ പോരായ്മകളെ പഴിക്കുന്ന യുവാവിന്റെ മാനസിക സംഘർഷങ്ങൾ കോറിയിടുന്നു. പ്രണയത്തെ മനോഹരമായി അവതരിപ്പിക്കുന്ന കൊച്ചു കൊച്ചു സംഭാഷണങ്ങളിലൂടെയും ശരീരഭാഷയിലൂടെയും മനോഹരമായി പകർന്നടിയിട്ടുണ്ട്. യുവാവിന്റെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാവുന്ന പ്രണയത്തിന്റെ തീവ്രതയും മൂന്ന് വട്ടവും പ്രണയാഭ്യർഥന നടത്തിയിട്ടും യാതൊരു പ്രതികരണവും ലഭിക്കാതിരുന്നിട്ടും വീണ്ടും പ്രണയം തുറന്നു പറഞ്ഞ അവനെ കൂട്ടുകാര്‍ നിരുത്സാഹപ്പെടുത്തുമ്പോൾ ചെറുപുഞ്ചിരിയോടെ അവൻ ചോദിച്ച ചോദ്യത്തിനും ആർക്കും മറുപടി നൽകാനായില്ല.
നിറത്തിന്റെയും, പണത്തിന്റെയും പേരില്‍ ചുറ്റുപാടും നടന്നു കൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്ക് നേരെ ഉയർത്തുന്ന ചോദ്യം കൂടിയാണ് ഈ ഹൃസ്വ ചിത്രം . പിന്നീട് കൂട്ടുകാർ പറഞ്ഞതാണ് ശരിയെന്നു ആശ്വസിച്ച് പ്രണയിനിയെക്കുറിച്ചുള്ള ഗാനം ആലപിക്കുന്ന യുവാവ്. പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളെ നിന്‍ കനവുണ്ടെന്‍ കണ്ണില്‍….. കടലോളം സ്‌നേഹമുള്ളിലുള്ളിലുണ്ട് പറയാനായി പലതും കാത്തുവെച്ചതല്ലാം നിന്റെ കടുംകാപ്പി മിഴിയൊന്ന് കാണാന്‍ … ഒടുവില്‍ പാട്ടിന്റെ അവസാനം യുവാവിനെ തേടിയെത്തുന്ന ഫോൺ സന്ദേശമാണ് ഈ ഹ്രസ്വചിത്രത്തിന്റെ മനോഹരമായ ക്ലൈമാക്സ്.

 

മാസങ്ങള്‍ കഴിഞ്ഞിട്ടും കടുംകാപ്പി ചര്‍ച്ചയാവുന്നതിന്റെ കാരണവും അതാണ്. നിരാശയില്‍ തുടങ്ങി പ്രതീക്ഷകൾ നൽകുന്ന കഥയിൽ എവിടെയോ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിരിക്കുന്നു. പതിനൊന്ന് മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ആവിഷ്‌കരണരീതിയും, തന്മയത്തമായ അഭിനയവും മികച്ചതാണെങ്കിലും എന്തുകൊണ്ടോ ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ആ പാട്ടിന് ഹൃദ്യമാകാൻ കഴിഞ്ഞില്ലെന്ന് വേണം പറയാൻ.  ഇമ്പമുള്ളൊരു പ്രണയഗാനത്തിന്റെ പോരായ്മ പക്ഷെ ഒരു കൂട്ടം യുവാക്കളുടെ ഈ നൂതന സംരഭത്തെ ബാധിച്ചിട്ടില്ല. ഇതിനകം ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞ ചിത്രത്തിൽ നിഖില്‍ ചന്ദ്രന്‍, വിവേക് കുമാര്‍, അബ്രഹാം തയ്യില്‍, അനാമി പ്രകാശ്, അജു രമേശ്, സാന്ദ്ര സജി തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍. നിഖില്‍ ചന്ദ്രനാണ് ഷോര്‍ട്ട്ഫിലിമിന്റെ സംവിധായകന്‍. നിഖിലാണ് ഗാനം രചിച്ചിരിക്കുന്നത്. അജു രമേശാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിഖില്‍ ടി ടി, വിവേക് കുമാര്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്.

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)
കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)

LEAVE A REPLY

Please enter your comment!
Please enter your name here