നവി മുംബൈയുടെ വികസനത്തിന് കുതിപ്പേകി നെരൂൾ-ബേലാപുർ-ഖാർകോപ്പർ റെയിൽ പാതക്ക് തുടക്കമായി

കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയലും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്നാണ് പാത ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

0
നവി മുംബൈ വിമാനത്താവള പദ്ധതി പ്രദേശവുമായി ചേർന്ന് കിടക്കുന്ന ഉൽവെ മേഖലയിലേക്കുള്ള ബേലാപുർ-ഖാർകോപ്പർ റെയിൽ പാതയാണ് ഇന്ന് ഞായറാഴ്ച പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയലും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്നാണ് പാത ഉത്‌ഘാടനം ചെയ്തതോടെ ഖാർകോപ്പറിൽനിന്ന് ബേലാപുരിലേക്കുള്ള ആദ്യ സർവീസിനു ആരംഭം കുറിച്ചു.
ഈ മേഖലയിലെ വികസനത്തിലേക്കുള്ള നൂതന ചുവടുവയ്പുമായാണ് ഹാര്‍ബര്‍ ലൈനില്‍ നെരൂളില്‍ നിന്ന് ഉള്‍വെയിലെ ഖാര്‍കോപ്പര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ സർവീസിന് തുടക്കമിട്ടിരിക്കുന്നത്. നെരുളില്‍നിന്നു ജവാഹര്‍ ലാല്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സമീപ മേഖലയായ ഉറനിലേക്കുള്ള പാതയില്‍ നാലാമത്തെ സ്റ്റേഷനാണു ഖാര്‍കോപ്പര്‍. നെരൂള്‍ ഉറന്‍ പാത 27 കിലോമീറ്ററാണ്. നവി മുംബൈ വിമാനത്താവളത്തിന്റെ കവാട മേഖല ഉള്‍പ്പെടുന്ന ഉള്‍വെ പ്രദേശത്തെ ജനങ്ങള്‍ക്കാണു ഖാര്‍കോപ്പര്‍ വരെ ലോക്കല്‍ ട്രെയിന്‍ എത്തിയാല്‍ ഉപകാരപ്പെടുക. 14.3-km ദൈർഘ്യമുള്ള ഖാര്‍കോപ്പര്‍ ഉറാൻ പാതയുടെ നിർമ്മാണം രണ്ടു വർഷത്തിനകം പൂർത്തിയാകുന്നതോടെ വിമാനത്തവാളത്തിന്റെ പേരിൽ തുടങ്ങി വച്ച ഈ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂടും. ഛത്രപതി ശിവാജി ടെർമിനസിൽ നിന്നും പൻവേലിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഖാര്‍കോപ്പറിലേക്ക് പോകുവാൻ കഴിയുമെന്നതാണ് പുതിയ പാതയുടെ മറ്റൊരു നേട്ടം.
നവി മുംബൈ വിമാനത്താവളത്തിന്റെ കവാട മേഖല ഉൾപ്പെടുന്ന ഉൾവെയിൽ താമസിക്കുന്നവർക്കാണ് ഖാർകോപ്പർ വരെ ആരംഭിച്ച ലോക്കൽ ട്രെയിൻ സേവനം കൊണ്ട് പ്രയോജനപ്പെടുക. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ഒന്ന് രണ്ടു വര്ഷങ്ങളായി ഈ പ്രദേശങ്ങളിലേക്ക് കുടിയേറിയിരിക്കുന്നത്.

കേരളപ്പിറവിയും കാർട്ടൂൺ ശതാബ്ദി ആഘോഷവുമായി എയ്മയുടെ ‘കോക്കനട്ടൂൺസ്’
മലയാളി സമാജങ്ങൾ പുതിയ തലമുറക്കായി ഇടം കണ്ടെത്തണം – കേരളീയ കേന്ദ്ര സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here