ശബരിമലയും കോടതി വിധിയും (നർമ്മ ഭാവന)

സമകാലിക വിഷയങ്ങളെ നർമ്മ ഭാവനയിൽ കാണുകയാണ് മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര.

0
ഞങ്ങളുടെ തറവാട്ടിൽ ഒരു കാരണവർ ഉണ്ടായിരുന്നു. വീട്ടിലോ നാട്ടിലോ എന്തു നടന്നാലും പുള്ളി പറയും “ഇപ്പോൾ ഞാൻ പറഞ്ഞിടത്ത് എത്തിയില്ലേ കാര്യങ്ങൾ” . പുളളി ഒരഭിപ്രായവും പറയാത്ത കാര്യമാണെങ്കിലും അല്ലെങ്കിൽ പുള്ളി പറഞ്ഞതിന് എതിരാണ് കാര്യങ്ങൾ സംഭവിച്ചതെങ്കിലും കാരണവർ പറയുക ഇതുതന്നെയാണ് “ദേ ഇപ്പ കണ്ടില്ലേ ഞാൻ പറഞ്ഞിടത്ത് കാര്യങ്ങൾ എത്തിയത് ‘ ശബരിമല വിഷയത്തിൽ ഇന്നലത്തെ കോടതി വിധി വന്നപ്പോൾ ശ്രീധരൻ പിളളയുടെ കമന്റ് കണ്ടപ്പോൾ പഴയ കാരണവരെ ഓർത്തു പോയി.
കോടതി വിധി പറയാൻ പോകുന്നത് ജനവരി 22 ന് ആണ്. മണ്ഡലക്കാലം കഴിഞ്ഞ് അതായത് ഇനിയും 69 ദിവസങ്ങൾ കാത്തിരിക്കേണ്ടിയിരിക്കുന്നു കോടതിയുടെ തിരുമാനം അറിയാൻ .അതു വരെ പഴയ വിധിക്ക് സ്റ്റേ ഒന്നും നൽകിയിട്ടില്ല കോടതി .അതായത് സ്ത്രീകൾക്ക് ദർശനം ആകാം എന്ന പഴയ വിധി നിലനിൽക്കുന്നു എന്ന് സാരം .പിള്ളയേയും ബിജെപിയെയും കൺഫ്യുഷനിലാക്കുന്ന ഒരു വിധിയായിപ്പോയി കോടതിയുടേത് . ഇനി രഥം ഉരുട്ടണോ നിർത്തണോ എന്ന് അങ്ങട് വ്യക്തമാകുന്നില്ല. മിണ്ടിയാൽ അച്ഛൻ അമ്മയെ തല്ലും മിണ്ടിയില്ലേൽ അച്ഛൻ പട്ടിയിറച്ചി തിന്നും എന്ന് പറഞ്ഞ പോലായി. രഥം നിർത്തിയാൽ സ്ത്രീകൾ മലചവിട്ടും രഥം വീണ്ടും ഓടിയാൽ വിധി എതിരെന്ന് വരും. അതിനാൽ ഒരു വഴിയേ ഉള്ളു പഴയ കാരണവരോടു ചേരുക. സ്റ്റേ ഉണ്ടെന്നാണ് ബിജെപിക്കാരും അവരുടെ ചാനലുകാരും പറയുന്നത് . ഇംഗ്ലിഷ് ഭാഷ വളരെ complicated ആയ ഒരു ഭാഷയാണല്ലോ .ഒരു വാക്കിന് തന്നെ നെഗറ്റിവും പോസിറ്റിവും ആയ അർത്ഥം ഉണ്ടാകും. സ്റ്റേ ഇല്ല എന്ന് കോടതി പറഞ്ഞപ്പോൾ സന്നിധാനത്ത് സ്ത്രികൾ സ്റ്റേ ചെയ്യാൻ പാടില്ലെന്നാണ് കോടതി ഉദ്ദേശിച്ചതെന്ന് തെറ്റിധരിച്ചതാവാനും മതി.

സ്റ്റേ ഇല്ല എന്ന് കോടതി പറഞ്ഞപ്പോൾ സന്നിധാനത്ത് സ്ത്രികൾ സ്റ്റേ ചെയ്യാൻ പാടില്ലെന്നാണ് കോടതി ഉദ്ദേശിച്ചതെന്ന് തെറ്റിധരിച്ചതാവാനും മതി.

അല്ലെങ്കിലും വലിയ ആവേശമൊന്നും ഈ രഥ കാര്യത്തിൽ പിള്ള സർ കാണിക്കേണ്ട. അത് പണ്ട് ശ്രീരാമൻ നൽകിയ ഒരു ശാപമാണത്രേ . ആരാണോ എനിക്കോ എന്റ പരമ്പരകൾക്കോ വേണ്ടി രഥയാത്ര നയിക്കുന്നത് അവർ പാർട്ടിയിൽ ഒന്നുമല്ലാതാകും എന്നൊരു അശിരീരി പണ്ട് ഉണ്ടായത്രെ. ശ്രീ അഡ്വാനിജി അന്നത് അവഗണിച്ചു. അന്നത്തെ ചോര തിളപ്പിൽ അദ്ദേഹം കരുതിയത് ഇതൊക്കെ മുലയം സിങ് രഥയാത്ര നിർത്തുവാൻ ചെയ്യുന്ന വേലകൾ ആണെന്നായിരുന്നു. പക്ഷെ ആ അശിരീരി സത്യമായിരുന്നെന്ന് കാലം പിന്നീട് തെളിയിച്ചു. അതു കൊണ്ട് രഥത്തിൽ കയറും മുമ്പ് രണ്ടാമതൊന്ന് ആലോചിക്കുന്നത് നല്ലതാണ് . ഇംഗ്ലിഷ് ചരിത്രകാരനായ Bent Zhuvork എന്നയാളുടെ THE CHARIOT എന്ന പുസ്തകത്തിൽ ഈ അശിരീരിയെ കുറിച്ച് പറയുന്നുണ്ട്.
പിന്നെ ഒരു കാര്യം കൂടി . ആവേശം വരുമ്പോൾ താങ്കൾ എന്തൊക്കെയാണ് പറയുന്നതെന്ന് താങ്കൾക്കു തന്നെ പിടിയില്ല . പക്ഷെ ഇതൊക്കെ പിടികിട്ടുന്ന ക്യാമറ വീഡിയോ ഇത്യാദി സാധനങ്ങളുണ്ട്. അവർ നാളെ അതു വച്ച് നമ്മളെ പിപ്പിരി കാട്ടി പേടിപ്പിക്കും. അപ്പോ പറഞു വന്നത് എന്താച്ചാൽ നാളെ ഒരു ആവേശത്തിന്റെ പുറത്ത് പതിമൂന്നാം തീയതി സുപ്രീം കോടതി ജഡ്ജി എന്നെ വിളിച്ച് നിയമോപദേശം തേടി എന്നൊന്നും പ്രസംഗിച്ചു കളയല്ലേ . പിന്നെ അത് ജഡ്ജിയല്ല ജഡ്ജിയെപ്പോലെ ഒരാൾ എന്നൊക്കെ മാറ്റി പറയേണ്ടി വരും.

മോഹൻലാൽ ഒരു സിനിമയിൽ പറയുന്നുണ്ട് ഒരാളെ കൊന്നാലും പത്താളെ കൊന്നാലും ഒരു വധശിക്ഷയേ കിട്ടുകയുള്ളു എന്ന് .അതു പോലെ ഈ വർഷം കയറി അടുത്തവർഷം നിരോധനം വന്നിട്ടെന്ത് കാര്യം‌

എന്തായാലും ഈ വിധി ഒരു പരിഹാരമാകുന്നില്ല വിഷയത്തിൽ എന്നത് സത്യം . ജനുവരിയിൽ ഈ കേസ് പരിഗണിക്കുമ്പോഴേക്കും മണ്ഡലകാലം കഴിഞ്ഞിരിക്കും . ജനുവരിയിൽ ഇനി യുവതി പ്രവേശം നിഷേധിച്ചാണ് ഓർഡർ വരുന്നതെങ്കിൽ ഈ മണ്ഡലകാലത്ത് സ്ത്രികൾ കയറുന്നതിന് വിലക്കില്ലെങ്കിൽ പിന്നെ അതു കൊണ്ടെന്ത് പ്രയോജനം. മോഹൻലാൽ ഒരു സിനിമയിൽ പറയുന്നുണ്ട് ഒരാളെ കൊന്നാലും പത്താളെ കൊന്നാലും ഒരു വധശിക്ഷയേ കിട്ടുകയുള്ളു എന്ന് .അതു പോലെ ഈ വർഷം കയറി അടുത്തവർഷം നിരോധനം വന്നിട്ടെന്ത് കാര്യം‌ . ഇനി സ്ത്രീ പ്രവേശം അനുവദിച്ചാണ് ജനുവരിയിൽ ഓർഡർ വരുന്നതെങ്കിൽ ഇതുവരെ നടത്തിയ പോർവിളികളും യാത്രകളും ഹർത്താലും സ്ത്രീകളുടെ ജാതക പരിശോധനയും ഒക്കെ എന്തിനായിരുന്നു. തീരുമാനം എന്തായാലും കോടതി വിധിയിൽ എല്ലാവരും ഹാപ്പിയാണത്രെ . നമുക്കു വേണ്ടതും അതാണല്ലോ. ഭരണ പക്ഷവും കോൺഗ്രസും ബിജെപിയും കണ്ടരരും എല്ലാരും പറയുന്നു ഇത് തങ്ങൾക്ക് അനുകൂലമായ വിധിയാണെന്ന്. ഒരു പക്ഷെ പ്രതിഭാഗത്തേയും വാദിഭാഗത്തേയും ഒരു പോലെ സന്തോഷിപ്പിച്ച ആദ്യ വിധിയും ഇതാകാം. അയ്യപ്പന്റെ ലീലാവിലാസങ്ങർ .
:::::::::::

രാജൻ കിണറ്റിങ്കര
kinattinkara.rajan@gmail.com
WhatsApp 8691034228


ഒരു ബാച്ചിലർ യാത്ര
മുംബൈ എഴുത്തുകാരന് ബെംഗളൂരിൽ അംഗീകാരം
സിദ്ദിവിനയക് ക്ഷേത്രത്തിൽ അങ്കാരിക ചതുർത്ഥിക്ക് അഭൂതപൂർവമായ തിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here