രണ്ടും കൽപ്പിച്ചു തൃപ്തി ദേശായി !!

0
ശബരിമലയിൽ യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിയും സംഘവും ശബരിമല യാത്രക്കൊരുങ്ങുന്നത്. നവംബർ 17 ശനിയാഴ്ച മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും കൊച്ചിയിലെത്തി അവിടെ നിന്നും ശബരിമലക്ക് പോകുവാനാണ് പദ്ധതി.
കൊച്ചി വിമാനത്താവളം മുതൽ ശബരിമല ദർശനം പൂർത്തിയാക്കി തിരിച്ചു പൂനെയിൽ എത്തുന്നത് വരെ തനിക്കും അനുഗാമികൾക്കും സംരക്ഷണം വേണമെന്നാണ് തൃപ്തി ദേശായി കത്തിൽ പറഞ്ഞിരിക്കുന്നത്. കത്തിന്റെ കോപ്പി പ്രധാന മന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കൂടാതെ പുണെ പോലീസ് കമ്മീഷണർക്കും കൂടി മാർക്ക് ചെയ്തിട്ടുണ്ട്.
തുലാ മാസ പൂജക്കൊ ചിത്തിര അട്ട വിശേഷാൽ പൂജക്കൊ നട തുറക്കുമ്പോൾ എത്തുവാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ മഹാരാഷ്ട്രയിലെ മറ്റു ചില യാത്ര തിരക്കുകൾ കാരണം യാത്ര മാറ്റി വെക്കുകയായിരുന്നു.
എന്ത് വന്നാലും മണ്ഡല കാലത്തു ശബരി മലയിലെത്തുമെന്നു രണ്ടും കൽപ്പിച്ചാണ് തൃപ്തിയെത്തുന്നത്


നവി മുംബൈയുടെ വികസനത്തിന് കുതിപ്പേകി നെരൂൾ-ബേലാപുർ-ഖാർകോപ്പർ റെയിൽ പാതക്ക് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here