തൃപ്തിയാകില്ല !! തൃപ്തി ദേശായിക്കും സംഘത്തിനും ശബരിമലയിലേക്ക് അനുമതി ലഭിച്ചേക്കില്ല.

ആക്ടിവിസ്റ്റുകളായെത്തുന്ന സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ സുരക്ഷയൊരുക്കില്ലെന്നുള്ള തീരുമാനമാകും തൃപ്തി ദേശായിക്കും സംഘത്തിനും വിനയാകുക.

0
മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും കെട്ടും കെട്ടി ശബരിമല യാത്രക്കൊരുങ്ങുന്ന തൃപ്തി ദേശായിക്കും സംഘത്തിനും പോലീസ് അനുമതി ലഭിക്കില്ല. ആക്ടിവിസ്റ്റുകളായെത്തുന്ന സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ സുരക്ഷയൊരുക്കില്ലെന്നുള്ള തീരുമാനമാകും തൃപ്തി ദേശായിക്കും സംഘത്തിനും വിനയാകുക.
തൃപ്തിയുടെ ശബരിമല യാത്രയുടെ തീരുമാനം പുറത്തു വന്നതോടെ മുംബൈയിലും പുണെയിലും ചൂടൻ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്. കൂടുതലും മലയാളികളുടെ ഗ്രൂപ്പുകളിലാണ് സംവാദം കൊഴുക്കുന്നത്. മഹാരാഷ്ട്രയിലെ ശനി ശിങ്കാപൂർ ക്ഷേത്രം പോലെയോ ഹാജി അലി ദർഗ പോലെയോ  അത്ര എളുപ്പമായിരിക്കില്ല തൃപ്തിയുടെ ശബരിമല പ്രവേശനമെന്നാണ് പലരും വെല്ലുവിളിക്കുന്നത്.
ശബരിമലയിൽ യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിയും സംഘവും ശബരിമല യാത്രക്കൊരുങ്ങുന്നത്. നവംബർ 17 ശനിയാഴ്ച മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും കൊച്ചിയിലെത്തി അവിടെ നിന്നും ശബരിമലക്ക് പോകുവാനാണ് പദ്ധതി.
കൊച്ചി വിമാനത്താവളം മുതൽ ശബരിമല ദർശനം പൂർത്തിയാക്കി തിരിച്ചു പൂനെയിൽ എത്തുന്നത് വരെ തനിക്കും അനുഗാമികൾക്കും സംരക്ഷണം വേണമെന്നാണ് തൃപ്തി ദേശായി കത്തിൽ പറഞ്ഞിരിക്കുന്നത്. കത്തിന്റെ കോപ്പി പ്രധാന മന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കൂടാതെ പുണെ പോലീസ് കമ്മീഷണർക്കും കൂടി മാർക്ക് ചെയ്തിട്ടുണ്ട്.

ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തോട് പ്രതികരിച്ചു മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here