നിലപാടിൽ ഉറച്ചു കേരളാ പോലീസ്; തൃപ്തിയുടെ മലകയറ്റം കഠിനമാകും

പ്രത്യേക പരിഗണന നൽകാനാകില്ലെന്ന നിലപാടിലുറച്ചു കേരളാ പോലീസ്.

0
അയ്യപ്പ ഭക്തർക്ക് സുരക്ഷയൊരുക്കുമെന്നും എന്നാൽ ആക്ടിവിസ്റ്റുകളായി മല കയറാനെത്തുന്നവർക്ക് പ്രത്യേക സുരക്ഷ നൽകാനാകില്ലെന്നുമുള്ള നിലപാടിന് മാറ്റമില്ലെന്ന് കേരളാ പോലീസ് അറിയിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ നിന്നും കെട്ടും കെട്ടി ശബരിമലയാത്രക്കൊരുങ്ങുന്ന ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിയുടെ കാനന പാത കഠിനമായേക്കും.
ശബരിമല യാത്രക്കായി മഹാരാഷ്ട്രയിലെ പുണെയിൽ നിന്നും പുറപ്പെടുന്ന തനിക്കും അനുഗാമികൾക്കും സംരക്ഷണം ആവശ്യപ്പെട്ടാണ് തൃപ്തി കേരളാ പൊലീസിനും കത്ത് നൽകിയിരുന്നത്. കത്തിന്റെ കോപ്പി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും, പ്രധാന മന്ത്രിക്കും പുണെ പോലീസ് കമ്മീഷണർക്കും നൽകിയതിന് പിന്നാലെയാണ് പോലീസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്നും പുണെയിൽ തിരിച്ചെത്തുന്നത് വരെ തനിക്കും സംഘത്തിനും മുഴുവന്‍ സംരക്ഷണവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് തൃപ്തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ മല കയറാനെത്തുന്ന ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകാനാകില്ല എന്ന ആദ്യ നിലപാടിൽ തന്നെ ഉറച്ചു നിന്നാണ് പോലീസ് തീരുമാനം അറിയിച്ചിരിക്കുന്നത്. തൃപ്തി ദേശായിയുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക പരിഗണന നൽകാനാകില്ലെന്നും മലയിലെത്തുന്ന വിശ്വാസികൾക്ക് ലഭിക്കുന്ന സുരക്ഷ തൃപ്തി ദേശായിക്കും ലഭിക്കുമെന്ന് കേരളാ പൊലീസ് വ്യക്തമാക്കി.

ശബരിമല വിവാദം അനാവശ്യം; ചർച്ച ചെയ്യേണ്ടത് നവ കേരളത്തെ കുറിച്ച് (Watch Video)
ശബരിമല സ്ത്രീ പ്രവേശനം; മുംബൈയിൽ സമ്മിശ്ര പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here