താക്കുർളി ശ്രീ അയ്യപ്പ സമിതി രജത ജൂബിലി ആഘോഷവും അയ്യപ്പൻ വിളക്കും; ഒരുക്കങ്ങൾ ആരംഭിച്ചു

ഡിസംബർ 23 വൈകീട്ട് 6 .30 മുതൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംസ്‌ഥാന മന്ത്രി , സാംസ്‌കാരിക നായകർ എന്നിവർ പങ്കെടുക്കും

0
താക്കുർളി : താക്കുർളി ശ്രീ അയ്യപ്പ സമിതിയുടെ ആഭിമുഖ്യത്തിൽ താക്കുർളി ഈസ്റ്റിലെ മഹിളാ സമിതി സ്‌കൂളിൽ വർഷം തോറും നടത്തി വരുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ രജത ജൂബിലി ആഘോഷം ഡിസംബർ 23 , 24 , 25 , തയ്യതികളിൽ (ഞായർ , തിങ്കൾ , ചൊവ്വ ദിവസങ്ങളിലായി ) ഭക്തി നിർഭരമായി നടത്തുവാൻ തീരുമാനിച്ചു.
വിശേഷാൽ പൂജകൾക്കൊപ്പം സമ്പൂർണ്ണ നാരായണീയം , ശ്രീമദ് ഭാഗവത പാരായണം , ലക്ഷാർച്ചന , ശാസ്താപ്രീതി അന്നദാനം ,അയ്യപ്പ ഘോഷ യാത്ര , അയ്യപ്പൻ വിളക്ക് എന്നീ ചടങ്ങുകൾ ഗംഭീരമായി നടത്തും , ഡിസംബർ 23 വൈകീട്ട് 6 .30 മുതൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംസ്‌ഥാന മന്ത്രി , സാംസ്‌കാരിക നായകർ എന്നിവർ പങ്കെടുക്കും തുടർന്ന് പ്രാദേശിക പ്രതിഭകളെ ഉൾപ്പെടുത്തികൊണ്ടുള്ള ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ നൃത്ത നൃത്ത്യങ്ങളും , 24 നു വൈകീട്ട് റിഥം ഡിവൈൻ താക്കുർളി അവതരിപ്പിക്കുന്ന ശ്രീ ശബരിഗിരീശൻ നൃത്തശിൽപ്പവും, 25 നു വൈകീട്ട് എസ്.എം.എസ്‌ ശ്രുതിലയ അവതരിപ്പിക്കുന്ന ഭജൻ എന്നീ കലാപരിപാടികളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് 7900154969 എന്ന നമ്പറിൽ ബന്ധപ്പെടാം
______________________________
Day & Date : Sunday, Monday, Tuesday, December 23, 24, 25
Venue : Thakurli Mahila Samithi School

 

:::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


മുംബൈയിൽ സി എൻ ജി കാറുകൾക്ക് പ്രിയമേറുന്നു
മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here