സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർത്ഥികൾക്ക് നൃത്ത ഭാഷയിൽ പരിജ്ഞാനം പകർന്ന് മുംബൈ മലയാളി കലാകാരൻ.

0
അരങ്ങിൽ മുദ്രകൾ കൊണ്ട് സംവദിച്ചും നൃത്ത ചലനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചുമാണ് ഡോ സജീവ് നായർ കലാ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. നൃത്ത രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഗുരു ഗോപിനാഥിന്റെ കീഴിൽ പത്തു വർഷത്തോളം നൃത്തം അഭ്യസിച്ചിട്ടുള്ള പ്രതിഭയാണ് സജീവ് നായർ.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസിക്കൽ നൃത്തശാല സെമിനാറിൽ പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു ഡോ സജീവ് നായർ. 3 ദിവസം നീണ്ടു നിന്ന സെമിനാറിൽ ക്ലാസ്സിക്കൽ നൃത്ത രൂപത്തിന്റെ ആവിഷ്കാരവും, മുദ്രകൾക്കുള്ള പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി. കൂടാതെ രാമായണ കഥയുടെ ഒരു ഭാഗം സംവിധാനം ചെയ്തു പഠിപ്പിക്കുകയും ചെയ്തു. നൃത്ത ഭാഷയുമായി അവരെ കൂടുതല്‍ അടുപ്പിക്കുവാനും, മുദ്രകള്‍ എങ്ങിനെ ഉപയോഗിക്കും എന്ന വലിയ വെല്ലുവിളികളെ ലഘൂകരിക്കുവാനും ഇത്തരം സെമിനാറുകൾ പ്രയോജനപ്പെടുമെന്ന് ഡോ സജീവ് നായർ പറഞ്ഞു.
രണ്ടു പതിറ്റാണ്ടായി നിരവധി അന്താരാഷ്ട്ര കമ്പനികളിൽ സേവനമനുഷ്ടിച്ചിട്ടുള്ള സജീവ് ഇപ്പോൾ മുംബൈയിൽ റിലയൻസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ സീനിയർ വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുന്നു. തിരക്ക് പിടിച്ച ഔദ്യോദിക ജീവിത ശൈലിയോടൊപ്പം കലയെയും സാംസ്‌കാരിക പ്രവർത്തനങ്ങളെയും കൂടെ കൊണ്ട് നടക്കുന്ന ഡോ സജീവ് കുടുംബ സമേതം നവി മുംബൈയിൽ താമസിക്കുന്നു.
ഈയിടെ പൂനെയിൽ അവതരിപ്പിച്ച വേട്ടക്കാരൻ എന്ന ഹൃസ്വ നാടകത്തിലെ പ്രകടനത്തിന് നല്ല നടനുള്ള വാക് ദേവതാ പുരസ്കാരവും ഡോ സജീവ് നായർ നേടിയിരുന്നു. ആംചി മുംബൈ ഓൺലൈൻ പോർട്ടൽ സംഘടിപ്പിച്ച ഡബ്സ്മാഷ് മത്സരത്തിലും മികച്ച അവതരണമായി തിരഞ്ഞെടുത്തത് ഡോ സജീവിന്റെ മോഹൻലാൽ പ്രകടനമായിരുന്നു. അഭിനയത്തിലും, നൃത്തത്തിലും ഒരു പോലെ ശോഭിക്കുന്ന ഡോ സജീവ് നായർ മുംബൈയിലെ കലാ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ്

 

:::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


ഗുരു ഗോപിനാഥിന് ലഭിച്ച വീരശ്രുംഖലയുടെ പ്രദർശനോൽഘാടനം; ഗുരു സ്മരണയിൽ മുംബൈ കലാകാരൻ
കടുംകാപ്പി പ്രണയ ചിത്രത്തിന് മുംബൈയിലും ആരാധകർ (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here