സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ചു മലയാള ഭാഷ പ്രചാരണ സംഘം

ആക്രമണത്തിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും മലയാള ഭാഷാ പ്രചാരണ സംഘം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

0
സാംസ്കാരിക ചിന്തകനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടത്തിന്റെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു. അവശേഷിക്കുന്ന പച്ചത്തുരുത്തായ കേരളത്തിന്റെ പൊതുജീവിത മണ്ഡലത്തെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കീഴടക്കാൻ ശ്രമിക്കുന്ന ഒരുപറ്റം കുബുദ്ധികളുടെ ശ്രമങ്ങളുടെ ഒടുവിലത്തെ ഇരയാണ് സുനിൽ പി. ഇളയിടം. തന്റെ സരളമായ ഭാഷയിൽ ഗഹനമായ ചിന്തകൾ പങ്കുവച്ച് സംസ്കാരിക വിമർശനത്തിന്റെ പുതിയ പാഠങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാത്തവരാണ് ആക്രമണം നടത്തിയത്. ആശയപരമായി നേരിടാൻ കഴിയാത്ത ഭീരുക്കൾ ഈ അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ജീവന് നേരെയും ഭീഷണിയുയർത്തിയിരുന്നു.
കാലടി സംസ്കൃത സർവ്വകലാശാലയിൽ അദ്ധ്യാപകൻ കൂടിയായ ഡോ. സുനിൽ പി. ഇളയിടത്തിന്റെ ഓഫീസിന് നേരെ നടന്ന ആക്രമണം സാംസ്കാരികപ്രവർത്തകർക്ക് നേരെ നടക്കുന്ന സംഘടിതമായ ആക്രമണത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണെന്ന് മുംബൈയിലെ മലയാള ഭാഷാ പ്രചാരണം സംഘം പ്രസിഡന്റ് റീന സന്തോഷ്, സെക്രട്ടറി ജീവൻരാജ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേരളത്തിലും പുറത്തും മതേതരമായ ജീവിതരീതികൾക്ക് ഭീഷണിയുയർത്തിക്കൊണ്ട് ജാതി-മത-വർഗ്ഗീയ കക്ഷികൾ അഴിഞ്ഞാടുമ്പോൾ ശക്തമായ പ്രതിരോധം തീർക്കേണ്ടത് മനുഷ്യസ്നേഹികളായ മുഴുവൻ പേരുടേയും കടമയാണ്. ആക്രമണത്തിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും മലയാള ഭാഷാ പ്രചാരണ സംഘം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.


മലയാള ഭാഷ നിവൃത്തി കേടിന്റെയും ഗതികേടിന്റെയും അവസ്ഥയിലേക്ക് മാറികൊണ്ടിരിക്കയാണെന്ന് പ്രശസ്ത കവി പി രാമൻ
നവകേരളത്തിന്റെ കാഹളം മുഴക്കി മലയാള ഭാഷ പ്രചാരണ സംഘം
ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ

LEAVE A REPLY

Please enter your comment!
Please enter your name here