അതൃപ്തിയോടെ മടങ്ങിയ തൃപ്തി മുംബൈയിലും പ്രതിഷേധം ഏറ്റു വാങ്ങി

മല കയറാൻ ഡിസൈനർ ഔട്ട്ഫിറ്റ് ധരിച്ചു ആറംഗ സംഘവുമായി പൂനെയിൽ നിന്നും കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമാണ് നിരാശയോടെ മടങ്ങേണ്ടി വന്നത്

0
കലാപത്തിന്റെ കെട്ടും കെട്ടി ശബരിമല യാത്രക്ക് പുറപ്പെട്ട തൃപ്തി ദേശായിക്കും സംഘത്തിനും കൊച്ചി എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാനായില്ല. മല കയറാൻ ഡിസൈനർ ഔട്ട്ഫിറ്റ് ധരിച്ചു ആറംഗ സംഘവുമായി പൂനെയിൽ നിന്നും കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമാണ് നിരാശയോടെ മടങ്ങേണ്ടി വന്നത്. ആക്ടിവിസ്റ്റുകളായി ശബരിമലക്ക് പോകുവാൻ എത്തുന്നവരെ സംരക്ഷിക്കില്ലെന്ന കേരള പോലീസിന്റെ ഉറച്ച നിലപാടാണ് തൃപ്തിക്ക് വിനയായത്.
നെടുമ്പാശ്ശേരി വിമാനത്തവാളത്തിൽ സ്ത്രീകളടങ്ങുന്ന അയ്യപ്പ ഭക്തരുടെ പ്രതിഷേധം തൃപ്തി ദേശായിക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചു. തന്നെ ഏതെങ്കിലും ഹോട്ടലിൽ എത്തിക്കണമെന്ന തൃപ്തിയുടെ അപേക്ഷയും നിരസിക്കപ്പെട്ടതോടെ മടങ്ങുകയല്ലാതെ മറ്റു വഴികൾ ഇവർക്ക് മുൻപിൽ ഇല്ലാതായി.
കൊച്ചിയിൽ നിന്നും ഏകദേശം അർദ്ധ രാത്രിയോടെ മുംബൈ വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ വരവേറ്റത് നഗരത്തിലെ അയ്യപ്പ ഭക്തരാണ്. മലയാളികടക്കമുള്ള നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് ശരണം വിളിയോടെ ലക്‌ഷ്യം കാണാതെയുള്ള തൃപ്തി ദേശായിയുടെ മടക്കയാത്രയെ ആഘോഷമാക്കിയത്.

 

ഇത് തൃപ്തി ദേശായിയുടെ പാത പിന്തുടരുന്ന എല്ലാ ആക്ടിവിസ്റ്റുകൾക്കും ഒരു പാഠമാണെന്നും ശബരിമലയുടെ പവിത്രതയെ നശിപ്പിക്കാൻ മനഃപൂർവം കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഇവരെപോലുള്ളവരുടെ ലക്ഷ്യം കേരളത്തിന്റെ ക്രമസമാധാനം തകർക്കുകയെന്നതാണെന്നും പവായിൽ നിന്നെത്തിയ സജീഷ് പിള്ള പറഞ്ഞു. തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടികളുടെയും വക്താക്കളല്ലെന്നും യഥാർത്ഥ ഭക്തന്മാരുടെ വികാരത്തെ മുതലെടുക്കുകയാണ് ചില രാഷ്ട്രീയക്കാർ എന്നാണ് അന്ധേരിയിൽ താമസിക്കുന്ന വിശ്വനാഥൻ വ്യക്തമാക്കിയത്. സുപ്രീം കോടതി വിധിയെ ആദ്യം അനുകൂലിച്ച ചില രാഷ്ട്രീയ കക്ഷികൾ പിന്നീട് മലക്കം മാറിയാനുണ്ടായ കാരണം സ്ത്രീകളടക്കമുള്ളവർ ആചാരങ്ങളെ അനുകൂലിച്ചു തെരുവിലിറങ്ങിയതോടെയാണെന്നാണ് ഭാണ്ഡൂപ്പിൽ താമസിക്കുന്ന രാജീവ് നമ്പ്യാർ പറഞ്ഞത്.
ശബരിമല വിഷയത്തെ ഉയർത്തി പിടിച്ചു കേരളത്തെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്‌തികളുടെ ലക്‌ഷ്യം വോട്ട് ബാങ്കാണെന്നും സാക്ഷര കേരളം ഇതെല്ലം തിരിച്ചറിയുമെന്നാണ് കഴിഞ്ഞ 40 വർഷമായി മുടങ്ങാതെ മലയാത്ര നടത്തുന്ന ഗുരുസ്വാമി മോഹൻ നായർ അഭിപ്രായപ്പെട്ടത്.

തൃപ്തിയാകില്ല !! തൃപ്തി ദേശായിക്കും സംഘത്തിനും ശബരിമലയിലേക്ക് അനുമതി ലഭിച്ചേക്കില്ല.
നിലപാടിൽ ഉറച്ചു കേരളാ പോലീസ്; തൃപ്തിയുടെ മലകയറ്റം കഠിനമാകും
കടുംകാപ്പി പ്രണയ ചിത്രത്തിന് മുംബൈയിലും ആരാധകർ (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here