അഖില ഭാരത അയ്യപ്പധർമ്മ പ്രചാരയാത്രയുടെ യോഗം ഇന്ന് മുംബൈയിൽ; സുരേഷ് ഗോപി, എം പി പങ്കെടുക്കും

മാട്ടുംഗ ശ്രീ കന്യക പരമേശ്വരി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന യോഗത്തിൽ രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി പങ്കെടുക്കും.

0
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനും പത്ത് വയസിനും അൻപത് വയസിനും ഇടയിലുള്ള യുവതികൾക്ക് ശബരിമല ദർശനം നിഷേധിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കുന്നതിനായി രാജ്യാന്തര തലത്തിൽ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുംബൈയിലും യോഗം സംഘടിപ്പിക്കുന്നു. അയ്യപ്പ ഭക്തരുടെ കൂട്ടായ്മയായ ഗ്ലോബൽ അയ്യപ്പ യൂണിറ്റി ഫോർ റെവറന്റ് ഡിവോഷൻ അഥവാ ഗാർഡിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്.
മുംബൈയിലെ മാട്ടുംഗ ശ്രീ കന്യക പരമേശ്വരി ക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച നവംബർ 18 വൈകീട്ട് 3:30ന് നടക്കുന്ന ആലോചന യോഗത്തിൽ രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി എം പി കൂടാതെ ഹിന്ദു ധർമ്മ ആചാര്യന്മാർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുക്കും. അഖില ഭാരത അയ്യപ്പധർമ്മ പ്രചാരയാത്രയുടെ വിജയത്തിനായി അയ്യപ്പ യാത്രയുടെ മുംബൈയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി യോഗത്തിൽ രൂപീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് .. ദാമോദരൻ പിള്ള നവി മുംബൈ ഫോൺ 9869687700
അയ്യപ്പധർമ്മ പ്രചാരയാത്ര നാഷണൽ കോ-ഓർഡിനേറ്റർ -ഗോപൻ ചെന്നിത്തല ഫോൺ 9846175555

Date : 18th November 2018 time 3.30 pm
Venue : Sri Kanyaka Permeshwari Temple, Near Matunga Station, Telang Rd, Brhmanwada, Matunga, Mumbai 19.

LEAVE A REPLY

Please enter your comment!
Please enter your name here