നാഷണൽ ബെഞ്ച് പ്രസ്സ് പവർലിഫ്റ്റിങ്ങിൽ മലയാളിത്തിളക്കം

ഈ മാസം 14 മുതൽ 18 വരെ പൂനയിൽ വെച്ചു നടന്ന നാഷണൽ ലെവൽ മത്സരത്തിലാണ് വെള്ളി മെഡൽ നേടിയത്.

0
നവംബർ അഞ്ചാം തീയതി പൻവേലിൽ വെച്ചു നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ബെഞ്ച് പ്രസ്സ് പവർലിഫ്റ്റിങ്ങ് മത്സരത്തിൽ സ്ട്രോങ്ങ് മാൻ ആയി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അക്ഷയ് ഷൺമുഖന് വീണ്ടും വിജയത്തിളക്കം.
ഈ മാസം 14 മുതൽ 18 വരെ പൂനയിൽ വെച്ചു നടന്ന നാഷണൽ ലെവൽ മത്സരത്തിലാണ് വെള്ളി മെഡൽ നേടിയത്. ഒട്ടേറെ രാജ്യാന്തര താരങ്ങൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മറുനാടൻ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു സിവിൽ എൻഞ്ചിനീയറിങ്ങ് ബിരുദധാരിയായ ഈ യുവാവ്. ഒട്ടനേകം മത്സരങ്ങളിൽ വിജയിയായ അക്ഷയ് ഖൊപ്പോളി മലയാളി സമാജം പ്രസിഡന്റ് ഷൺമുഖൻ രമ ദമ്പതികളുടെ മകനാണ് .


കടുംകാപ്പി പ്രണയ ചിത്രത്തിന് മുംബൈയിലും ആരാധകർ (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here