തൃപ്തിക്ക് താക്കീത്; ബി ജെ പി പ്രവർത്തകർ വീട്ടിലെത്തി പ്രതിഷേധമറിയിച്ചു.

0
പുണെയിൽ നിന്ന് ശബരിമല യാത്രക്ക് പുറപ്പെട്ട ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായിക്ക് നിരാശയോടെ കൊച്ചി എയർപോർട്ടിൽ നിന്ന് തന്നെ മടങ്ങേണ്ടി വന്നു. കോടിക്കണക്കിന് അയ്യപ്പ ഭക്തരെ വെല്ലുവിളിച്ചു അയ്യപ്പ ദർശനം നടത്താൻ ശ്രമിച്ച തൃപ്തി ദേശായിയുടെ പുണെയിൽ വസതിയിലെത്തിയാണ് ബി ജെ പി പുണെ സൗത്ത് ഇന്ത്യൻ സെൽ പ്രവർത്തകരെത്തി കുടുംബാംഗങ്ങളെ പ്രതിഷേധമറിയിച്ചത്. തൃപ്‌തി ദേശായി കൊച്ചിയിൽ കുടുങ്ങി കിടന്നപ്പോഴായിരുന്നു ഇവരുടെ വീടിന് മുന്നിൽ ധർണ നടത്തയുകയും പിന്നീട് വീട്ടിലെത്തി ഭർത്താവ് പ്രശാന്ത് ദേശായിയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടത്. അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ വ്രണപെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ബി ജെ പി സൗത്ത് ഇന്ത്യൻ സെൽ ഭാരവാഹികളായ രാജീവ് കുറ്റിയാട്ടൂർ, ദിലീപ് നായർ, ഇ കെ ബാബുരാജ്, നഗരസഭാംഗം ഷിലിംഗർ എന്നിവരടങ്ങുന്ന സംഘം തൃപ്തി ദേശായിയുടെ വീട്ടിലെത്തിയാണ് കുടുംബങ്ങളെ കണ്ടു പ്രതിഷേധമറിയിച്ചത്.

ഇരുട്ടിന്റെ മറവിൽ നടന്ന കാര്യങ്ങൾ അവൾ വെളിപ്പെടുത്തി; സോഷ്യൽ മീഡിയയിൽ ചർച്ചയായ MeToo ഷോർട്ട് ഫിലിം (Watch Video)
മലയാള നാടക ഗാനങ്ങൾ കോർത്തിണക്കി മധുരിക്കും ഓർമ്മകളുമായി ഗോൾഡൻ വോയ്‌സ് മത്സരവേദി ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here