ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോന് അപകടത്തിൽ പരുക്ക്

ഒടിയന്റെ' റിലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കയാണ് സംവിധായകന്റെ വീഴ്ച.

0
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ ഓട്ടത്തിനിടെ മുംബൈ വിമാനത്താവളത്തിലെ എസ്‌കലേറ്ററിൽ നിന്ന് വീണ് പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന് ഗുരുതരമായ പരുക്ക്. താടിയെല്ലിൽ ഒന്നിലേറെ പൊട്ടലുകളോടെ ആശുപത്രയിൽ പ്രവേശിപ്പിച്ച ശ്രീകുമാറിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രണ്ടാഴ്ചയില്‍ അധികം പരിപൂർണ വിശ്രമവും ആവശ്യമായിരിക്കും . ‘ഒടിയന്റെ’ റിലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കയാണ് സംവിധായകന്റെ വീഴ്ച.
രണ്ടാമൂഴത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് എം ടി വാസുദേവൻ നായരുമായി നടക്കുന്ന കേസിന് പിന്നാലെയാണ് മുംബൈയിൽ വച്ച് നടന്ന അപകടം. ഒടിയന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും നായകൻ മോഹൻലാലും ഇവരുടെ പുതിയ ചിത്രമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ അവസാന ഘട്ട ചിത്രീകരണവുമായി മുംബൈയിലുണ്ട്.
ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയിലും മുംബൈയിലുമായാണ് പുരോഗമിക്കുന്നത്. സിനിമ ഈ ആഴ്ച സെന്‍സറിന് സമര്‍പ്പിക്കാനിരിക്കെയാണ് അപകടം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14നാണ് തിയേറ്ററിലെത്തേണ്ടത്. സംവിധായകനുണ്ടായ ഗുരതര പരിക്ക് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെ ബാധിക്കുമെന്നാണ് അണിയറ പ്രവർത്തകർ ആശങ്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ റിലീസ് മാറ്റി വയ്‌ക്കേണ്ടി വരും.

 

ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിൽ രാത്രിയുടെ മറവില്‍ ഒടിവിദ്യ പ്രയോഗിച്ച്‌ ആളുകളെ അപായപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നവരാണത്രെ ഒടിയന്മാര്‍. കേട്ടറിവിലൂടെയാണ് ഒടിയന്റ കഥകൾ പ്രചരിച്ചിരുന്നത്. ഒടിയന്മാര്‍ പരീക്ഷിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ഒടിവിദ്യകൾ ഫലിക്കണമെങ്കിൽ എതിരാളിയുടെ ജനന തീയതി, ജന്മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇക്കാര്യങ്ങള്‍ അറിഞ്ഞു കൊണ്ട് ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലി ഒരു ചുള്ളികമ്പു ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഈ മന്ത്രവാദത്തിന്റെ പ്രത്യേകതയായി പറയപ്പെടുന്നത്. ഇത്തരത്തിലൊരു കഥയാണ് ഒടിയനിലൂടെ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. ഏതാണ്ട് അറം പറ്റിയ പോലെയാണ് ശ്രീകുമാറിന് ആകസ്മികമായി സംഭവിച്ച അപകടം.
മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ശ്രീകുമാര്‍ മേനോന് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീണത്. താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്.


കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)
ഇരുട്ടിന്റെ മറവിൽ നടന്ന കാര്യങ്ങൾ അവൾ വെളിപ്പെടുത്തി; സോഷ്യൽ മീഡിയയിൽ ചർച്ചയായ MeToo ഷോർട്ട് ഫിലിം (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here