ശാസ്ത്രത്തിന്റെയും യുക്തിയുടെയും പാതയിലൂടെയാവണം പരിസ്ഥിതി പരിപാലനമെന്ന് ജി മധുസൂദനൻ

മുംബൈ റാഷണലിസ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിസ്ഥിതിയും യുക്തിബോധവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം നവംബർ 18ന് നെരൂൾ കേരളീയ സമാജം ഹാളിൽ നടന്നു

0
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസന മാതൃകകൾ തിരുത്തപ്പെടുന്നതിലൂടെ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കാൻ കഴിയുമെന്ന് പ്രമുഖ പരിസ്ഥിതി വിദഗ്ധനും പരിസ്ഥിതി സാഹിത്യ വിമർശകനുമായ ജി മധുസൂദനൻ അഭിപ്രായപ്പെട്ടു.
മുംബൈ റാഷണലിസ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിസ്ഥിതിയും യുക്തിബോധവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവംബർ 18ന് നെരൂൾ കേരളീയ സമാജം ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

തണ്ണീർ തടങ്ങളും വയലേലകളും നദികളും തോടുകളും കൈയേറ്റം ചെയ്ത് വൻതോതിൽ വികസനം നടത്തിയതിന്റെ തിരിച്ചടിയാണ് പ്രളയ രൂപത്തിൽ കേരളത്തിൽ പ്രത്യക്ഷപ്പെട്ടത്.

ആധുനീക ജീവിത ശൈലിയിൽ പരിസ്ഥിതിസൗഹൃദമായ ലാളിത്യം വരുത്തി പ്രകൃതിയെ മനുഷ്യരാശിക്ക് സുരക്ഷിതമായി ജീവിക്കാൻ ഉതകുന്ന തരത്തിൽ പരിവർത്തിക്കപ്പെടണം. ആഡംബര ജീവിതത്തിന്റെ ധൂർത്തിലൂടെ വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാർബൺ നിർഗമനവും ആഗോള താപനത്തിലൂടെ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ദുരന്തവുമെല്ലാം പൂർണമായി പ്രതിരോധിക്കാൻ സാധ്യമല്ലെങ്കിലും നിയന്ത്രണാധീനമാക്കുക പ്രയോഗികമാണെന്ന് വിലയിരുത്തി. യുക്തി ബോധത്തെയും ശാസ്ത്രത്തെയും പ്രയോജനപ്പെടുത്തി പ്രകൃതിയോട് സന്തുലിതമായി പ്രതിപ്രവർത്തിക്കുകയാകും സ്വീകാര്യമായ മാർഗമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മഹാപ്രളയം വരുത്തിയ നാശനഷ്ടങ്ങൾ ഭരണാധികാരികൾക്കും ശാസ്ത്ര സമൂഹത്തിനും കണ്ണ് തുറക്കാനുള്ള വലിയ അവസരമാണൊരുക്കിയിരിക്കുന്നത്. തണ്ണീർ തടങ്ങളും വയലേലകളും നദികളും തോടുകളും കൈയേറ്റം ചെയ്ത് വൻതോതിൽ വികസനം നടത്തിയതിന്റെ തിരിച്ചടിയാണ് പ്രളയ രൂപത്തിൽ കേരളത്തിൽ പ്രത്യക്ഷപ്പെട്ടത്. പുനർനിർമ്മാണത്തിൽ പുത്തൻ രീതികൾ അവലംബിക്കേണ്ടതിന്റെ അനിവാര്യത ഭൂതകാലാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. യുക്തിയുടെയും ശാസ്ത്ര ബോധത്തിന്റെയും അഭാവത്തിൽ പരിസ്ഥിതി സംരക്ഷണം അസാധ്യമാണെന്നും ജി മധുസൂദനൻ സമർഥിച്ചു.
പ്രമുഖ സാഹിത്യകാരി മാനസി മോഡറേറ്റർ ആയിരുന്നു. ഡോ പി വി എൻ നായർ, സുരേഷ് ടി, വാസന്തി പ്രകാശ്, ഹരികുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുംബൈ റാഷണലിസ്റ് അസോസിയേഷൻ ചരിത്രവും ലക്ഷ്യവും ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ബാലചന്ദ്രൻ ഇഞ്ചക്കാടിന്റെ ഇനി വരുന്നൊരു തലമുറക്ക് എന്ന് തുടങ്ങുന്ന കവിത അമൃത രതീഷ് ആലപിച്ചു. എൽസമ്മ സ്വാഗതവും പ്രകാശ് കാട്ടാക്കട നന്ദിയും പറഞ്ഞു.

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitvശരീര അവയവ ദാന ക്യാമ്പ് നെരൂളിൽ; പ്രമുഖ ഡോക്ടർമാർ ക്യാമ്പ് നയിക്കും
മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here