സമരം അവസാനിച്ചിട്ടും ഒല, ഉബർ ഡ്രൈവർമാർ പ്രതിഷേധവുമായി വീണ്ടും രംഗത്ത്

തുടക്കത്തിൽ പ്രതിമാസം 60,000 മുതൽ 90,000 രൂപവരെ വരുമാനം ലഭിച്ചിരുന്നവരുടെ വരുമാനം 30,000 ൽ താഴെയായി കുറഞ്ഞതാണ് ഇവരുടെയെല്ലാം ജീവിത മാർഗ്ഗം തകരാറിലായത്

0
മുംബൈയിൽ ഒല, ഉബർ ഡ്രൈവർമാർ സമരത്തിൽനിന്നും പിൻമാറിയതിന് പുറകെ ഇന്നലെ ദാദർ റെയിൽവേ സ്റ്റേഷനിൽ ഇരുപത്തി അഞ്ചോളം വരുന്ന പ്രതിഷേധക്കാർ ട്രാക്കിൽ ഇറങ്ങി നിന്ന് ഏകദേശം അര മണിക്കൂറോളം ട്രെയിൻ സർവിസുകൾ നിർത്തലാക്കി. രാവിലെ തിരക്കുള്ള സമയത്ത് മുന്നറിയിപ്പില്ലാതെ അരങ്ങേറിയ പ്രതിഷേധ പ്രകടനം പശ്ചിമ റെയിൽവേ യാത്രക്കാരെ വല്ലാതെ വലച്ചു .
ഒല, ഉബർ ഡ്രൈവർമാരാണ് മാന്യമായ വേതനം അവകാശപ്പെട്ടു കൊണ്ട് ഇടനിലക്കാരായ സേവനദാതാക്കൾക്കെതിരെ മുദ്രാവാക്യം മുഴക്കിയത്.
തുടക്കത്തിൽ പ്രതിമാസം 60,000 മുതൽ 90,000 രൂപവരെ വരുമാനം ലഭിച്ചിരുന്നവരുടെ വരുമാനം ഇപ്പോൾ 30,000 ൽ താഴെയായി കുറഞ്ഞിട്ടുണ്ടെന്നും വരുമാനത്തിന്റെ വലിയൊരു പങ്ക് ചൂഷണം ചെയ്യപ്പെടുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ മിന്നൽ സമരം. ഇന്ധന ചെലവും ജീവിതച്ചെലവും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ വരുമാനം കൂട്ടി തരണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. ഒലയും ഉബറും സ്വന്തം കാറുകൾ ഇറക്കി ശമ്പളവ്യവസ്ഥയോടെ ഡ്രൈവർമാരെ നിയോഗിച്ചിട്ടുള്ളതും സമരക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മുഖ്യമന്ത്രി ആവശ്യങ്ങൾ അംഗീകരിച്ചതിനനുസരിച്ചു സമരം ഒത്തു തീർന്നതാണെന്നും ഈ സമരത്തിൽ പങ്കില്ലെന്നുമാണ് മഹാരാഷ്ട്ര രാജ്യ രാഷ്ട്രീയ കാംഗാർ സംഘ് നേതാവ് സച്ചിൻ ആഹിർ പറഞ്ഞത്.
എന്നാൽ ഡ്രൈവർമാരുടെ പെട്ടന്നുള്ള പ്രതിഷേധ സമരം പശ്ചിമ മേഖലയിലെ റോഡ് യാത്രക്കാരെ അക്ഷരാർഥത്തിൽ വലച്ചു. അത്യാവശ്യമായി യാത്ര ചെയ്യേണ്ടവരെല്ലാം സേവനം ലഭ്യമാകാതെ വഴിയിൽ കുടുങ്ങി. സേവനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ടാക്‌സികൾ മനോധർമ്മമനുസരിച്ചു വലിയ വാടക ഈടാക്കി അവസരം മുതലാക്കുകയിയിരുന്നുവെന്നും പല യാത്രക്കാരും പരാതിപ്പെട്ടു.

താക്കുർളി ശ്രീ അയ്യപ്പ സമിതി രജത ജൂബിലി ആഘോഷവും അയ്യപ്പൻ വിളക്കും; ഒരുക്കങ്ങൾ ആരംഭിച്ചു
ഇരുട്ടിന്റെ മറവിൽ നടന്ന കാര്യങ്ങൾ അവൾ വെളിപ്പെടുത്തി; സോഷ്യൽ മീഡിയയിൽ ചർച്ചയായ MeToo ഷോർട്ട് ഫിലിം (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here