ഓൺലൈൻ സിൽക്ക് സാരിക്കച്ചവട തട്ടിപ്പിനെതിരെ പരക്കെ പരാതി

1550, 1450 രൂപയുടെ സാരികൾ എന്ന പേരിൽ വിലകൂടിയ പട്ടു സാരികൾ അണിഞ്ഞ മോഡലുകളുടെ ചിത്രങ്ങളുമായാണ് ഇവർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്

0
ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായ തട്ടിപ്പുമായി JOO DEAL എന്ന സ്ഥാപനം ജനങ്ങളെ നിരന്തരം പറ്റിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പലരും ഫേസ്ബുക്കടക്കമുള്ള ഇവരുടെ വ്യവഹാര കേന്ദ്രങ്ങളിൽ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഇത് വരെ ഇവരെ ബ്ലോക്ക് ചെയ്യുന്ന നടപടികൾ ഒന്നും ഉണ്ടായി കണ്ടില്ല.
പറ്റിക്കപ്പെട്ട പല ഉപഭോക്താക്കളും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇവരുടെ തട്ടിപ്പ് വ്യവസായത്തെ തുറന്ന് കാട്ടിയിട്ടുണ്ടെങ്കിലും ഇതൊന്നും അറിയാതെ നിരവധി പേർ വീണ്ടും വീണ്ടും ചതിക്കുഴികളിൽ വീണു കൊണ്ടിരിക്കുകയാണ്. 1550, 1450 രൂപയുടെ സാരികൾ എന്ന പേരിൽ വിലകൂടിയ പട്ടു സാരികൾ അണിഞ്ഞ മോഡലുകളുടെ ചിത്രങ്ങളുമായാണ് ഇവർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ചിത്രത്തിൽ കാണുന്ന സാരികൾക്ക് ഏകദേശം 7000 രൂപയുടെ മതിപ്പ് തോന്നിപ്പിക്കുമെന്നതും സാധാരണ ജനങ്ങളെ എളുപ്പത്തിൽ കെണിയിൽ അകപ്പെടുത്താൻ ഇവർക്ക് കഴിയുന്നു. ഓൺലൈൻ കച്ചവടങ്ങൾ പൊടി പൊടിക്കുന്ന സമയത്ത് ഇത്തരം പൊള്ള വാഗ്ദാനങ്ങളിൽ കുടുങ്ങി ഓർഡർ ചെയ്യുന്നവരെ കാത്തിരിക്കുന്നത് 100 രൂപ പോലും വിലയില്ലാത്ത സാരികളാണ്. പാർസൽ പൊട്ടിച്ചു കഴിഞ്ഞാൽ കൊറിയർ കമ്പനിക്കാർ തിരിച്ചെടുക്കില്ലായെന്നതും ഇവർക്കെല്ലാം വിനയാകുന്നു. കൊറിയർ ഓഫീസുകളിൽ നിരവധി പേരാണ് ദിവസേന പരാതികളുമായി എത്തുന്നതെന്നാണ് ഡെലിവറി വിഭാഗത്തിലെ ജോലിക്കാരും സാക്ഷ്യപ്പെടുത്തുന്നത്.
JOO DEAL എന്ന കമ്പനിക്ക് ബന്ധപ്പെടാവുന്ന അഡ്രസോ, നമ്പറുകളോ ഇല്ലായെന്ന സത്യം പലരും മനസിലാക്കുന്നത് പറ്റിക്കപ്പെട്ടതിന് ശേഷമാണ്. വളരെ ചുരുക്കം പേർ മാത്രമാണ് ഇതെല്ലം പരിശോധിച്ച് ഓർഡർ ചെയ്യുന്നതെന്നതും ഇവരുടെ ഓൺലൈൻ തട്ടിപ്പിനെ കൊഴുപ്പിക്കുന്നു. ഇവർ പ്രചരിപ്പിക്കുന്ന മാർക്കറ്റിംഗ് പോസ്റ്റുകൾക്കടിയിൽ പറ്റിക്കപെട്ടവർ പരാതികളും ചീത്ത വിളികളും നടത്തുന്നുണ്ടെങ്കിലും വളരെ ആസൂത്രിതമായി ഇതെല്ലം നീക്കം ചെയ്യപ്പെടുന്നുവെന്നതും ഇതൊരു വലിയ റാക്കറ്റ് ആണെന്നതിന് തെളിവാണ്.താക്കുർളി ശ്രീ അയ്യപ്പ സമിതി രജത ജൂബിലി ആഘോഷവും അയ്യപ്പൻ വിളക്കും; ഒരുക്കങ്ങൾ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here