ഓ രാജഗോപാലിന് മുംബൈയുടെ ആദരം

സ്വീകരണ സമ്മേളനത്തിൽ കേന്ദ്രസംസ്ഥാന മന്ത്രിമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും

0
ഭാരതീയ ജനതാ പാർട്ടി വസായ് റോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിലായിരിക്കും നവതിയുടെ നിറവിലെത്തിയ ഒ. രാജഗോപാലിനെ ആദരിക്കുന്നത്. ഡിസംബർ എട്ടിന്‌ വസായ് വെസ്റ്റ് അടൽജി നഗറിൽ (സായ്‌നഗർ മുനിസിപ്പൽ മൈതാനം) നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ കേന്ദ്രസംസ്ഥാന മന്ത്രിമാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ചടങ്ങിൽ വിവിധ സംഘടനകൾ ചേർന്ന് നൽകുന്ന നഗരത്തിന്റെ ആദരവ് മുതിർന്ന ബി ജെ പി നേതാവ് ഓ രാജഗോപാൽ ഏറ്റു വാങ്ങും .
കേരളത്തിലെ ഒരു ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയും, എം.എൽ.എ. യുമാണ് ഒ. രാജഗോപാൽ. 1929 സെപ്റ്റംബർ 15 ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ചു. ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു
1961-ൽ പാലക്കാട്ടുവെച്ച് ജനസംഘം നേതാവ് പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുമായുള്ള കൂടിക്കാഴ്ചയാണ് രാജഗോപാലിന്റെ ജീവിതം മാറ്റിമറിച്ചത്. തുടർന്ന് ജനസംഘം, ബി.ജെ.പി. എന്നിവയുടെ വിവിധ പദവികൾ വഹിച്ചു. മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ റെയിൽവേ വകുപ്പുമന്ത്രിയായി. ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചു. ഇപ്പോൾ കേരളത്തിൽ ബി.ജെ.പി.യുടെ ഏക നിയമസഭാംഗമാണ്.


 

LEAVE A REPLY

Please enter your comment!
Please enter your name here