ധർമജനോടൊപ്പം പിഷാരടിയും മീൻ കച്ചവടം; പുതിയ മൽസ്യ സംസ്കാരത്തിന് തുടക്കമിട്ട് ചിരിക്കൂട്ടം

കൊച്ചിക്കാര്‍ക്ക് വിഷമില്ലാത്ത മീന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മീന്‍ കച്ചവടത്തിനായി ധര്‍മജനനെത്തിയത്

0

മിമിക്രി ലോകത്ത് നിന്നും സിനിമയിലെത്തിയ വിജയം കൈവരിച്ച നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. പ്രേക്ഷക പ്രീതി നേടിയതോടെ രമേഷ് പിഷാരടി, ധര്‍മജന്‍ കൂട്ടുകെട്ടിന് നിന്ന് തിരിയാൻ നേരമില്ലാതായി. ഒട്ടനവധി ടെലിവിഷന്‍ പ്രോഗ്രാമുകളും സ്‌റ്റേജ് ഷോ കളും ഇന്ത്യക്കകത്തും പുറത്തുമായി ഇവരെ തേടിയെത്തി. തുടർന്ന് സ്റ്റേജിൽ നിന്നും മിനി സ്‌ക്രീനിലേക്കും പിന്നീട് ബിഗ് സ്‌ക്രീനിലേക്കും ചുവടുമാറിയ ധര്‍മജന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. നടനില്‍ നിന്നും ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പല റോളുകളും പരീക്ഷിച്ച് കൊണ്ടിരിക്കുമ്പോഴാണ് പുതിയ മത്സ്യ സംസ്കാരവുമായി ധർമൂസ് ഫിഷ് ഹബ്’ തുടങ്ങുന്നത്.

വെള്ളിത്തിരയില്‍ വിവിധ വേഷങ്ങളിലൂടെ ശ്രദ്ധയനായ ധര്‍മജന്‍ മത്സ്യക്കച്ചവടക്കാരന്റെ വേഷത്തില്‍ എത്തി സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കുകയാണ്. കൊച്ചിക്കാര്‍ക്ക് വിഷമില്ലാത്ത മീന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മീന്‍ കച്ചവടത്തിനായി ധര്‍മജനനെത്തിയത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പന കേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യന്‍പ്പന്‍ കാവിന് സമീപമായിട്ടായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. അന്ന് നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്തിരുന്നത്. ധര്‍മൂസ് ഫിഷ് ഹബ്ബിന് വലിയ പ്രചാരം ലഭിച്ചതോടെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുകയായിരുന്നു. കലാഭവൻ പ്രസാദും പിഷാരടിയും ചേർന്ന് പുതിയ ഹബ് ആരംഭിച്ചു കഴിഞ്ഞു. ടിനി ടോമും സൂരജ് വെഞ്ഞാറന്മൂടും ആലുവയിൽ കട അന്വേഷിച്ചു കൊണ്ടിരിക്കയാണ് . പുട്ടുകച്ചവടത്തിലൂടെ ഭക്ഷണ രംഗത്തു പേരെടുത്ത ദിലീപും നാദിർഷായും ഇടപ്പിള്ളിയിലും ധർമ്മ്യൂസ് തുടങ്ങുവാൻ പദ്ധതിയിട്ടു കഴിഞ്ഞു. ഇനി മോഹൻലാലും മമ്മൂട്ടിയും മാത്രമേ ബാക്കിയുള്ളൂ എന്നാണ് ഉൽഘാടന പ്രസംഗത്തിൽ സലിം കുമാർ സരസമായി പറഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here