മികച്ച പ്രതികരണവുമായി കോണ്ടസ (Movie Review)

മാറിയ തമിഴ് റിയലിസ്റ്റിക് ചിത്രങ്ങളുടെ ചുവടുകൾ പിടിച്ചാണ് കോണ്ടസ ഒരുക്കിയിരിക്കുന്നത്.

0
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് അപ്പാനി, സിനിൽ സൈനുദ്ദീൻ, പുതുമുഖങ്ങളായ ആതിരാ പട്ടേൽ, അതുല്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സ്റ്റിൽ ഫോട്ടോഗ്രാഫർ ഇഎസ് സുദീപാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കോണ്ടസയില്‍ കരുത്തുറ്റൊരു നായക കഥാപാത്രമായിട്ടാണ് അപ്പാനി ശരത് എത്തുന്നത്. അപ്പാനിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ് . മാറിയ തമിഴ് റിയലിസ്റ്റിക് ചിത്രങ്ങളുടെ ചുവടുകൾ പിടിച്ചാണ് കോണ്ടസ ഒരുക്കിയിരിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് വിപ്ലവാത്മകരമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിഭാവുകത്വത്തിനും അമാനുഷിക കാഥാപാത്രങ്ങൾക്കും തമിഴരെ പരിഹസിച്ചിരുന്ന കാലമൊക്കെ കടന്നു പോയി. റിയലിസ്റ്റിക് സിനിമകളെയും ത്രസിപ്പിക്കുന്ന ആക്ഷൻ ചിത്രങ്ങളെയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന ചലച്ചിത്ര സംസ്കാരം തമിഴകത്ത് ഒട്ടേറെ വ്യത്യസ്ത സിനിമകൾ പിറവിയെടുക്കാൻ നിമിത്തമായി. അത്തരമൊരു പാതയിലാണ് കോണ്ടസയും സഞ്ചരിക്കുന്നത്.

സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുള്ള ചെറുപ്പക്കാരനാണ് സുദീപ്. നല്ല മാറ്റങ്ങൾക്കായി കാത്തിരിക്കുന്ന മലയാള സിനിമക്ക് മുതൽക്കൂട്ടും.

ഷോർട്ട് ഫിലിമുകളിലൂടെ എന്റർടൈൻമെന്റ് രംഗത്തേക്ക് കടന്നു വന്ന സുദീപിന്റെ സിൽവർ സ്ക്രീനിലെ ആദ്യ സംരഭമായ കോണ്ടസക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുണെ മലയാളികൾ ഒരുക്കിയ ‘വേരുകൾ’ എന്ന ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ച സുദീപ്  പിന്നീട് ‘എന്റെ ഡാക്കിട്ടർക്ക്’, ‘ഇനി ഞാൻ പറയട്ടെ’ തുടങ്ങിയ ഷോർട്ട് ഫിലിമുകൾക്ക് ശേഷമാണ് കോണ്ടസ സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുള്ള ചെറുപ്പക്കാരനാണ് സുദീപ്. നല്ല മാറ്റങ്ങൾക്കായി കാത്തിരിക്കുന്ന മലയാള സിനിമക്ക് മുതൽക്കൂട്ടും.

 

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് കോണ്ടസയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ മംഗ്ലീഷിനു വേണ്ടി തിരക്കഥയൊരുക്കിയ റിയാസാണ് കോണ്ടസയ്ക്കു വേണ്ടിയും സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മനു,സുനില്‍ സുഗദ, മേഘനാഥന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പിപ്പി ക്രിയേറ്റീവ് വര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സുഭാഷ് പിപ്പി ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
ചിത്രത്തിലെ ടാകാ ടാക്ക ഗാനവും ചിത്രീകരണവും അന്യഭാഷാ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. ബി.കെ. ഹരിനാരായണൻ, സുരഭി, എം. എസ്. കൊളത്തൂർ എന്നിവരുടെ വരികൾക്ക് റിജേഷ്, ജഫ്രിസ് ചെന്നൈ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. അൻസർ ത്വയ്യിബിന്റെ ദൃശ്യ ചാരുതയൊരുക്കിയ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

 

പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, കല- എം. കോയ, മേക്കപ്പ്- രാജേഷ് നെന്മറ, വസ്ത്രാലങ്കാരം- ബ്യൂസി ബേബി ജോൺ, എഡിറ്റർ- റിയാസ്, ചീഫ് അസോസിയേറ്റ്. ഡയറക്ടർ- ഉമേഷ്‌ രാധാകൃഷ്ണൻ, അസോസിയേറ്റ്‌ ഡയറക്ടർ- എം. ശബരീഷ്, നൗഫൽ വി.എം., വിനോദ് എം. രവി, മനോജ് പാട്ടത്തിൽ, കണ്ണൻ നായർ, ആക്ഷൻ- ജോളി ബാസ്റ്റിൻ, നൃത്തം- ശാന്തി മാസ്റ്റർ, സൗണ്ട്‌- ഗണേഷ് മാരാർ, പ്രൊഡക്ഷൻ മാനേജർ- റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്- മെഹമൂദ് കാലിക്കറ്റ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ

ചാക്കോച്ചന്റെ ജോണി ശരാശരിയിൽ ഒതുങ്ങി (Movie Review)
കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)
ഹൃദയ സ്പർശിയായ ചാലക്കുടിക്കാരൻ ചങ്ങാതി! – Movie Review

LEAVE A REPLY

Please enter your comment!
Please enter your name here