നൃത്ത ശിൽപ്പത്തിന്റെ നവ്യാനുഭവം (Watch Video)

ചിന്നം ചിരു കിളിയെ’ എന്ന ഭരതനാട്ട്യ നൃത്താവിഷ്‌കാരത്തിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

0
മാതൃ സ്നേഹത്തിന്റെ ഹൃദയസ്പർശിയായ കഥയുടെ നൃത്ത വീഡിയോയുമായി ചലച്ചിത്ര നടിയും നർത്തകിയുമായ നവ്യാ നായർ പ്രേക്ഷക പ്രീതി നേടുന്നു. ഭാവത്തനിമയും ലാളിത്യവും താളാത്മകമായ ചുവടുകളുമായാണ് നവ്യ നായര്‍ ആരാധകരുടെ മനം കവരുന്നത്. നവ്യ നായരുടെ സംവിധാനത്തിൽ ഒരുങ്ങിയ നൃത്താവിഷ്‌കാരം അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയാത്മകമായ സ്നേഹത്തിന്റെയും ഓര്‍മ്മെപ്പടുത്തലിന്റെയും കഥ പറുന്നു. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് നവ്യ ആരാധകരുമായി സ്‌ക്രീനിലൂടെ സംവദിക്കുന്നത്. മഹാകവി ഭാരതിയാറിന്റെ കവിതയെ ആസ്പദമാക്കി തയ്യാറാക്കിയ, ‘ചിന്നം ചിരു കിളിയെ’ എന്ന ഭരതനാട്ട്യ നൃത്താവിഷ്‌കാരത്തിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

 

ജിമ്മി റെയ്‌നോള്‍ഡ്‌സ് ആണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മനു മാസ്റ്റര്‍ ആണ് നൃത്തത്തിന്റെ കൊറിയോഗ്രാഫർ.
മുംബൈ വ്യവസായിയായ സന്തോഷ് മേനോനെ വിവാഹം ചെയ്തതിന് ശേഷം മഹാനഗരത്തിലേക്ക് താമസം മാറിയ നവ്യാ നായർ ഇടക്ക് ഒരു കന്നഡ ചിത്രത്തിലും ടെലിവിഷൻ പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. നൃത്ത രംഗത്ത് കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മലയാളികളുടെ സ്വന്തം ബാലാമണി

ഏഴാം മലയാളോത്സവം; കല്യാൺ – ഡോംബിവ്‌ലി മേഖല കലോത്സവം നവം 24 – 25 ന്
ശ്രീനാരായണ മന്ദിരസമിതി കലോത്സവത്തിന് ഡിസംമ്പർ 1ന് കൊടിയേറും
സ്ത്രീകൾക്കായി അയ്യപ്പക്ഷേത്രം പണിയും; പദ്ധതിയുമായി സുരേഷ് ഗോപി മുംബൈയിൽ

LEAVE A REPLY

Please enter your comment!
Please enter your name here