എയ്മ മെഗാ ഷോയ്ക്ക് തിളക്കമേകാൻ ബിഗ് ബിയും

0
നവ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ തുടങ്ങി വച്ച REBUILDING KERALA എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന One Song at a time എന്ന നൃത്ത സംഗീത പരിപാടിക്ക് പിന്തുണയുമായി ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും. ഡിസമ്പർ 30 ന് ഷണ്മുഖാനന്ദ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തുന്ന ബിഗ് ബി യോടൊപ്പം സിനിമാ ടെലിവിഷൻ മേഖലയിലെ നിരവധി പ്രശസ്തരും അണി നിരക്കുമെന്നു എയ്മ മഹാരാഷ്ട്ര ഘടകം പ്രതിനിധികൾ അറിയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥിയായിരിക്കും. ദേവേന്ദ്ര ഫഡ്നാവിസിന്റെ പത്നി അമൃത ഫഡ്‌നാവിസും ചടങ്ങിൽ സന്നിഹിതയായിരിക്കും. എയ്മ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ട് ഡോ പി ജെ അപ്രേം, മുൻ മുംബൈ ഷെരിഫ് ഡോ അശോക് മേത്ത എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.
മുൻ മുംബൈ ഷെരിഫ് ഡോ. അശോക് മേത്ത ബ്രാൻഡ് അംബാസഡർ ആയ എയ്മയുടെ നവ കേരള പദ്ധതിക്കായുള്ള ആഗോള സംരംഭങ്ങളിൽ ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘനകളിൽ ഒന്നായ ലയൺസ് ഇന്റർനാഷണൽ കൈകോർക്കും. കേരളത്തിന്റെ പുനരുദ്ധാരണത്തോടൊപ്പം തന്നെ നിർധനരായ കുറെ കലാകാരന്മാരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത എയ്മയുടെ സംരംഭത്തിനായി ലോകമെമ്പാടുമുള്ള സുമനുസകളുടെ സഹായം തേടുമെന്ന് ഡോ മേത്ത പറഞ്ഞു.ഇതിനായി ഇന്ത്യക്കകത്തും പുറത്തും ഷോകൾ സംഘടിപ്പിക്കുവാനാണ് എയ്മയും ലയൺസ് ഇന്റർനാഷണലും പദ്ധതിയിട്ടിരിക്കുന്നത്.
ഗോകുലം ഗോപാലൻ നയിക്കുന്ന എയ്മ നവകേരള പദ്ധതിയിൽ എയ്മ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ട് പി ജെ അപ്രേം, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രേമാ മേനോൻ, ഉപേന്ദ്ര മേനോൻ, ടി എ ഖാലിദ്, എ എൻ ഷാജി, രാഖി സുനിൽ , സുമ മുകുന്ദൻ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, ടി മാധവൻ, അഡ്വക്കേറ്റ് ജി എ കെ നായർ, പി എൻ മുരളീധരൻ, ബാബു പണിക്കർ, പി എൻ ശ്രീകുമാർ, മോഹൻ കണ്ടത്തിൽ, ജി കോമളൻ, കെ.പി കോശി, പ്രകാശ് പടിക്കൽ, പ്രേംകുമാർ തുടങ്ങിയവരടങ്ങുന്ന പ്രമുഖരാണ് സാക്ഷാത്ക്കാരത്തിനായി പ്രയത്നിക്കുന്നത്.
For more details :
Dr. P.J. Aprain 9821114111
For Passes  G. Komalan –  9967330859 / Adv. Prema Menon – 9892180858

http://www.myaima.org

REBUILDING KERALA
One Song at a Time
Venue : SHANMUKHANANDA HALL, Matunga
Date : 30 December 2018 

Tune in AMCHI MUMBAI for more details.

Subscribe & enable Bell icon for regular update

www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

എയ്‌മയുടെ നവകേരള പദ്ധതിക്ക് പിന്തുണയുമായി ലയൺസ് ഇന്റർനാഷണൽ.
ശതാബ്ദി ആഘോഷവുമായി എയ്മയുടെ ‘കോക്കനട്ടൂൺസ്’ മുംബൈയിലും അരങ്ങേറി
നവ കേരളത്തിനായി അരങ്ങേറിയ നവരാത്രി നൃത്തങ്ങൾ നവ്യാനുഭവമായി
എയ്മ നവ കേരള പദ്ധതിക്ക് പിന്തുണയുമായി സമാജങ്ങളും സന്നദ്ധ സംഘടനകളും
എയ്മ നവ കേരള പദ്ധതിക്ക് മികച്ച തുടക്കം; പിന്തുണയുമായി പ്രമുഖർ

LEAVE A REPLY

Please enter your comment!
Please enter your name here