മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പഠനോത്സവത്തിന്റെ ഫലം പ്രഖ്യാപിച്ചു.

വിജയികളുടെ വിശദവിവരങ്ങള്‍ ചാപ്റ്റര്‍ കമ്മിറ്റിയില്‍ നിന്നും അതാത് മേഖല കമ്മിറ്റികളില്‍ നിന്നും ലഭിക്കും.

0
മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ ഏഴ് മേഖലകളില്‍നിന്നുള്ള കണിക്കൊന്ന-സൂര്യകാന്തി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പഠനോത്സവത്തിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ സപ്റ്റംബര്‍ 23ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലും ഗോരേഗാവ് വിവേക് വിദ്യാലയത്തിലും വെച്ച് നടന്ന കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ 244 പഠിതാക്കള്‍ പഠനോത്സവത്തില്‍ പങ്കെടുത്തു. 143 പേര്‍ “എ” ഗ്രേഡും 88 പേര്‍ “ബി” ഗ്രേഡും 9 പേര്‍ “സി” ഗ്രേഡും 4 പേര്‍ “ഡി” ഗ്രേഡും നേടി. വിജയ ശതമാനം 98.36%.
സൂര്യകാന്തി ഡിപ്ലോമ കോഴ്സില്‍ 121 പഠിതാക്കള്‍ പഠനോത്സവത്തില്‍ പങ്കെടുത്തു. അതില്‍ 59 പേര്‍ “എ” ഗ്രേഡും 51 പേര്‍ “ബി” ഗ്രേഡും 5 പേര്‍ “സി” ഗ്രേഡും 6 പേര്‍ “ഡി” ഗ്രേഡും നേടി. വിജയ ശതമാനം 95.04%.
വിജയികളുടെ വിശദവിവരങ്ങള്‍ ചാപ്റ്റര്‍ കമ്മിറ്റിയില്‍ നിന്നും അതാത് മേഖല കമ്മിറ്റികളില്‍ നിന്നും ലഭിക്കും.

കൊങ്കണ്‍ പഠനോത്സവo

മുംബൈ ചാപ്റ്ററിന്‍റെ കൊങ്കണ്‍ മേഖല പഠനോത്സവo നവംബര്‍ 25ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണിവരെ മേഖലയിലെ പെന്‍-വടക്കല്‍, റോഹ, രത്നഗിരി എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.
മുംബൈ ചാപ്റ്ററിന്‍റെ ഒമ്പതാമത്തെ മേഖലയായ നാസിക്കില്‍ ഈ വര്‍ഷം മുതലാണ് മലയാളം മിഷന്‍ ക്ലാസുകള്‍ ആരംഭിച്ചത്.

മാതൃഭാഷയെ ആഘോഷമാക്കി പഠനോത്സവം;
പരിഷ്കരിച്ച പരീക്ഷ രീതിയെ പ്രകീർത്തിച്ച് രക്ഷിതാക്കളും കുട്ടികളും

പ്രവാസികള്‍ക്ക് മാതൃഭാഷ ഓര്‍മ്മയാണ് – പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ്

LEAVE A REPLY

Please enter your comment!
Please enter your name here