വർണങ്ങളിൽ വിസ്മയമൊരുക്കി മത്സരാര്‍ഥികള്‍ ആവേശമായി

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പശ്ചിമ മേഖല ചിത്രരചന മത്സരങ്ങള്‍ ആവേശഭരിതമായി

0

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ഏഴാം മലയാളോത്സവ ത്തോടനുബന്ധിച്ചുള്ള പശ്ചിമ മേഖലയുടെ ചിത്രരചന മത്സരങ്ങള്‍ നവംബര്‍ 25, ഞായറാഴ്ച ഉച്ചക്ക് എട്ടു കേന്ദ്രങ്ങളിലായി നടന്നു. സാന്താക്രൂസ് മലയാളി സമാജത്തില്‍ 19 ഉം, സഹാര്‍ മലയാളി സമാജത്തില്‍ 41 ഉം, അന്ധേരി കേരളീയ സമാജത്തില്‍ 12 ഉം, ഗോരേഗാവ് വിവേക് വിദ്യാലയയില്‍ 31 ഉം, മലാഡ് വെസ്റ്റ് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ചില്‍ 20 ഉം, മലാഡ് മാല്‍വണി കൈരളി മിത്ര മണ്ഡലില്‍ 18 ഉം മലാഡ് ഈസ്റ്റ്‌ മലയാളി സമാജത്തില്‍ 15 ഉം ബോറിവല്ലി ഈസ്റ്റ്‌ സെന്റ്‌ ജോണ്‍സ് സ്കൂളില്‍ 30 ഉം കുട്ടികള്‍ പങ്കെടുത്തു. ആകെ 186 മത്സരാര്‍ഥികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ അഭൂതപൂര്‍വമായ ആവേശമാണ് കാണാന്‍ കഴിഞ്ഞത്.


കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഇത്തവണ പങ്കെടുത്തു എന്ന കാര്യവും പ്രസ്താ വയോഗ്യമാണ്.   മത്സരങ്ങള്‍ നടത്താന്‍ വേണ്ട എല്ലാ സഹായസഹകരണങ്ങൾ നല്‍കിയ സ്ഥാപനങ്ങളോടും വ്യക്തികളോടും ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരോടും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. സമ്മാനാര്‍ഹരായവരുടെ പേരുകള്‍ ഡിസംബര്‍ 9 ന് ബോറിവല്ലി വി.കെ.കൃഷ്ണമേനോന്‍ സ്ക്കൂളില്‍ വച്ച് നടക്കുന്ന മേഖല മലയാളോത്സവ വേദിയില്‍ പ്രഖ്യാപിക്കുന്നതാണെന്ന് പ്രസിഡണ്ട് ഷീലാ പ്രതാപനും സെക്രട്ടറി റീനാ സന്തോഷും അറിയിച്ചു.


പ്രവാസികള്‍ക്ക് മാതൃഭാഷ ഓര്‍മ്മയാണ് – പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ്
ക്യാമ്പിനെ അർഥവത്താക്കിയും ആഘോഷമാക്കിയും എഴുപതോളം കുട്ടികൾ
സംഗീതത്തെ ആഘോഷമാക്കി ഗോൾഡൻ വോയ്‌സ് മത്സരവേദി

LEAVE A REPLY

Please enter your comment!
Please enter your name here