ഒടിയനിലെ പ്രണയഗാനത്തിനൊരു ദേവികാ സ്പർശം!

ആംചി മുംബൈ സംഘടിപ്പിച്ച ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോയിലെ വിജയി കൂടിയായ ദേവികയുടെ നാടൻ പാട്ടു റൗണ്ടിലെ പ്രകടനം യൂട്യൂബിൽ ഇതിനകം വൈറൽ ആണ്.

0
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയനിലെ ഇതിനകം തരംഗമായി കഴിഞ്ഞ ഗാനത്തിന്റെ പുനരാവിഷ്കാരവുമായാണ് ഗോൾഡൻ വോയ്‌സ് ഫെയിം ദേവിക അഴകേശൻ ശ്രദ്ധ നേടുന്നത്.
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ശ്രീകുമാർ കൂട്ടുകെട്ടിൽ നിന്നുള്ള ആദ്യ ചിത്രത്തിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ തന്നെ തരംഗമായി മാറിയിരുന്നു. റഫീഖിന്റെ രചനയിൽ എം ജയചന്ദ്രൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ഈണത്തിന്റെ മാധുര്യവും വരികളിലെ ലാളിത്യം കൊണ്ട് സംഗീതാസ്വാദകരുടെ മനം കവർന്നിരിക്കയാണ്.സുധീപ് കുമാറും, ശ്രേയാ ഘോഷാലുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

ഇപ്പോഴിതാ അക്കൗസ്റ്റിക് കവർ പതിപ്പുമായി ഇഷ്ട്ട ഗാനത്തിനോടുള്ള ആരാധന പ്രകടിപ്പിക്കുകയാണ് മുംബൈയിലെ അറിയപ്പെടുന്ന ഗായികയായ ദേവിക അഴകേശൻ. ആംചി മുംബൈ സംഘടിപ്പിച്ച ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോയിലെ വിജയി കൂടിയായ ദേവികയുടെ നാടൻ പാട്ടു റൗണ്ടിലെ പ്രകടനം യൂട്യൂബിൽ ഇതിനകം വൈറൽ ആണ്.

 

സംഗീത വിഭാഗത്തിൽ ജപ്പാനിൽ ഗാറ്റ്‌സ്‌ബൈ ക്രിയേറ്റീവ് അംഗീകാരം നേടിയിട്ടുള്ള ദേവിക എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ഇതിനകം നിരവധി വേദികളിൽ കഴിവ് തെളിയിച്ച ദേവിക വെസ്റ്റേൺ മ്യൂസിക്കിലും ഇന്ത്യൻ ക്ലാസ്സിക്കിലും ഒരു പോലെ പ്രാവീണ്യം നേടിയിട്ടുള്ള പ്രതിഭയാണ്. മുംബൈയിലെ പ്രശസ്ത ഗായകൻ പ്രേംകുമാറിനെ കീഴിൽ സംഗീതം അഭ്യസിച്ച ദേവിക നഗരത്തിലെ നിരവധി വേദികളിലും നിറ സാന്നിധ്യമാണ്.

ഗോൾഡൻ വോയ്‌സ് സീസൺ 2 മത്സരാർഥികൾ ഇവരെല്ലാം
സംഗീതത്തെ ആഘോഷമാക്കാൻ വീണ്ടും ഗോൾഡൻ വോയ്‌സ് ഒരുങ്ങുന്നു
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
തരംഗമായി ഒടിയനിലെ ആദ്യ ഗാനം; മോഹൻലാലും ആന്റണിയും മുംബൈയിൽ
ചേട്ടനെ കാണാൻ പോയി, മടങ്ങിയത് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും അനുഗ്രഹം വാങ്ങി !

LEAVE A REPLY

Please enter your comment!
Please enter your name here